ഹിമാചലിൽ ബിജെപിയുടെ 'മിഷൻ റിപ്പീറ്റ്' വിജയിക്കുമോ? തടയിടാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്
ദില്ലി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഞെട്ടിക്കുന്ന വിജയമായിരുന്നു ബി ജെ പി നേടിയത്. ആകെയുള്ള 68 സീറ്റിൽ 44 ലും നേടിയായിരുന്നു ബി ജെ പി വിജയം. വോട്ട് ശതമാനവും ഉയർന്നു. 48.8 ശതമാനമായിരുന്നു വോട്ട് വിഹിതം. ബി ജെ പിയെ സംബന്ധിച്ച് 1982 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ട് വിഹിതമായിരുന്നു ഇത്. 2012 ൽ 38.7 ശതമാനം വോട്ടായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.
അതേസമയം കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചത് 21 സീറ്റുകളായിരുന്നു. 41.7 ശതമാനം വോട്ട് വിഹിതവും. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഇത്തവണ ചരിത്രം തിരുത്തുമെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബി ജെ പി അങ്കത്തിനിറങ്ങിയിരിക്കുന്നത്. പതിവ് തിരുത്തില്ലെന്ന് കോൺഗ്രസും അവകാശപ്പെടുന്നു. കന്നിയങ്കത്തിന് ഒരുങ്ങുന്ന ആം ആദ്നി സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കുമോയെന്നാണ് മറ്റൊരു ചോദ്യം.

പഞ്ചാബ് വിജയിത്തിന്റെ ആത്മവിശ്വാസത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ആം ആദ്മി മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ആം ആദ്മിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പാർട്ടിയിൽ നിന്നും രാജിവെച്ച് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യം ഉണ്ട്.
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

അതേസമയം ബി ജെ പിയുടെ 'ബി' ടീമാണ് ആം ആദ്മിയെന്നാണ് കോൺഗ്രസ് വിമർശിക്കുന്നത്. ഹിമാചൽ പ്രദേശിൽ ഇക്കുറിയും കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടമെന്നും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കോൺഗ്രസ് വക്താവ് അൽക്ക ലംബ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അൽക്ക വ്യക്തമാക്കി.
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ്, ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും നേരിട്ടായിരുന്നു മത്സരം. എന്നാൽ ആം ആദ്മി മത്സരിച്ച് ഇവിടെ ബി ജെ പിയുടെ വിജയം ഉറപ്പാക്കി. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്നെ ബി ജെ പിയിൽ ചേർന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അൽക്ക ആരോപിച്ചു.

ആം ആദ്മിയുടെ ഹിമാചൽപ്രദേശ് യൂണിറ്റ് തന്നെ അടുത്തിടെ ബി ജെ പിയിൽ ചേർന്നിരുന്നുവെന്നും അൽക്ക ലംബ ചൂണ്ടിക്കാട്ടി. പഞ്ചാബിൽ വൻ വിജയത്തിൽ ഭരണത്തിലേറിയ ആം ആദ്മി സർക്കാർ സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞുവെന്നും സംസ്ഥാനത്ത് ക്രമസമാധന നില പൂർണ തകർച്ചയിലാണെന്നും അൽക്ക കുറ്റപ്പെടുത്തി.അതേസമയം ഹിമാചലിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി. പഞ്ചാബിലേത് പോലെ തന്നെ നിരവധി സൗജന്യ വാഗ്ദാനങ്ങൾ ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബിജെപിയും വേഗം കൂട്ടുകയാണ്. തിരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് കുറഞ്ഞത് 50,000ത്തോളം പേരിൽ നിന്നും നിർദ്ദേശം തേടിയിരിക്കുകയാണ് പാർട്ടി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 21 അംഗ സബ് കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications