തെലങ്കാനയില്‍ കോണ്‍ഗ്രസ് വരുമോ: 50 ലേറെ സീറ്റുകളില്‍ വിജയസാധ്യതയെന്ന് പഠനം
ഹൈദരാബാദ്: സംഗറെഡ്ഡി എംഎൽഎ ടി ജഗ്ഗ റെഡ്ഡിയുടെ രാജി നാടകവും മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കവും രൂക്ഷമാണെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം വളരെ വലിയ ആത്മവിശ്വാസത്തിലാണ്. എ ഐ സി സി ഈയിടെ നടത്തിയ ഒരു സർവേയിൽ ഭരണ കക്ഷിയായ ടി ആർ എസ് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്നും കോൺഗ്രസിന് 50 നിയമസഭാ മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നുമാണ് അഭിപ്രായപ്പെടുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗ്രാമപ്രദേശങ്ങളിൽ ബി ജെ പിയുടെ ശക്തിക്കുറവ് മുതലാക്കി ഭിന്നതകൾ മാറ്റിവെച്ച് നേതാക്കൾ ഒരു ടീമായി പ്രവർത്തിച്ചാൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്നും സർവേ പറയുന്നു. 119 മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിലും ബി ജെ പിക്ക് ശക്തരായ സ്ഥാനാർത്ഥികളില്ലെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 119 നിയമസഭാ മണ്ഡലങ്ങളിൽ സ്വകാര്യ ഏജൻസി നടത്തിയ സർവേയാണ് എ ഐ സി സിക്ക് ലഭിച്ചത്.

സർവേയുടെ വിശദാംശങ്ങൾ മുഴുവനായി പാർട്ടി അംഗങ്ങളുമായി പങ്കുവെക്കാനില്ലെന്നും എന്നാൽ നൽഗൊണ്ട, ഖമ്മം, രംഗറെഡ്ഡി, മഹ്ബൂബ് നഗർ ജില്ലകളിലെ പാർട്ടിയുടെ പ്രവർത്തനം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയെന്നും ടി പി സി സി വർക്കിംഗ് പ്രസിഡന്റുമാരായ ജെ ഗീതാ റെഡ്ഡിയും മഹേഷ് കുമാർ ഗൗഡും എന്നിവർ വ്യക്തമാക്കി. നിസാമാബാദ്, മേദക്, കരിംനഗർ, അദിലാബാദ് ജില്ലകളിൽ കോൺഗ്രസും ടി ആർ എസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം
അതേസമയം സംസ്ഥാനത്ത് കോൺഗ്രസിന്റെ സാധ്യതകൾ മെച്ചപ്പെട്ടുവെന്നത് പറയാന്‍ സമമായിട്ടില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകയും സാമൂഹിക പ്രവർത്തകയുമായ സി രേഖ റാവു അഭിപ്രായപ്പെട്ടത്. അതേസമയം, തെലങ്കാനയില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന് 500 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സംസ്ഥാന കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ (ഐ-പാക്) സേവനം ഉപയോഗപ്പെടുത്താനും ദേശീയ തലത്തില്‍ പാർട്ടിയുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്താനാനും എത്തിക്കാനും ടി ആർ എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പദ്ധതിയിടുന്നുവെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications