കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രക്ഷോഭത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കും; കേന്ദ്ര നീക്കത്തെ നേരിടാനുറച്ച് സംഘടനകൾ

Google Oneindia Malayalam News

ദില്ലി; വിവാദ കർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കർഷക സംഘടനകൾ. നിലവിലെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പിന്തുണ ഉണ്ടാകുന്നത് സമരത്തിന്റെ ഊർജ്ജം നിലനിർത്താൻ സാധിക്കുമെന്ന നിലപാടിലാണ് സംഘടനകൾ. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പ്രതിഷേധ റാലിക്ക് പിന്നാലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുക്കുകയും സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

delhi

റിപബ്ലിക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം സമരങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രം നീങ്ങിയേക്കുമെന്ന് വിലയിരുത്തലുണ്ട്. കൂടുതൽ പോലീസ് നടപടികൾ ഉണ്ടായാൽ അത് സമരത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട് രണ്ട് മാസമായി നടക്കുന്ന പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിപ്പിക്കാതിരിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കുന്നു.

അതിനിടെ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം. കോൺഗ്രസ് കൂടാതെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.എം, മുസ് ലിം ലീഗ്, പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ് എം, എ.ഐ.യു.ഡി.എഫ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബി.എസ്.പി അടക്കമുള്ള പാർട്ടികളാണ് ബഹിഷ്കരിക്കുക.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഇനി സർക്കാരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. അതേസമയം രാഷ്ട്രപതിയോട് അനാദരവ് കാണിക്കേണ്ടെന്ന തിരുമാനത്തിൽ പാർലമെന്റിനുള്ളിൽ പാർട്ടികൾ പ്രതിഷേധിക്കില്ല. അതേസമയം റിപബ്ലിക് ദിന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർഷക സംഘടനകളുമായി തുടർന്ന് ചർച്ച നടത്തുന്ന കാര്യത്തിൽ ഉപാധികൾ വെക്കാനാണ് കേന്ദ്രത്തിന്റെ തിരുമാനം എന്നാണ് റിപ്പോർട്ട്. ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച എന്ന നിലപാടും കേന്ദ്രം മുന്നോട്ട് വെച്ചേക്കും.

കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു; കർഷക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് യെച്ചൂരികിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു; കർഷക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് യെച്ചൂരി

Recommended Video

cmsvideo
Krishnakumar criticize farmers

കര്‍ഷക സമരത്തിനിടെ പാര്‍ലമെന്റില്‍ ഇന്ന് ബജറ്റ് സമ്മേളനം, 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും!കര്‍ഷക സമരത്തിനിടെ പാര്‍ലമെന്റില്‍ ഇന്ന് ബജറ്റ് സമ്മേളനം, 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും!

യുഡിഎഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്യുഡിഎഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്

2020 ലെ സാമ്പത്തിക പാക്കേജുകൾ 'മിനി ബജറ്റുകളെ' പോലെ; 2021 ലെ ബജറ്റും മികച്ചതാകുമെന്ന് പ്രധാനമന്ത്രി2020 ലെ സാമ്പത്തിക പാക്കേജുകൾ 'മിനി ബജറ്റുകളെ' പോലെ; 2021 ലെ ബജറ്റും മികച്ചതാകുമെന്ന് പ്രധാനമന്ത്രി

English summary
Will ensure the support of political parties for the peasant agitation; Organizations determined to counter the central move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X