കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ? രാഹുൽ ഗാന്ധി നൽകിയ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാനുള്ള സാധ്യത തള്ളാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ വ്യക്തമായ ചിത്രം തെളിയും, രാഹുൽ ഗാന്ധി പറഞ്ഞു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആദ്യ ഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായ ഭാരത് ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

 rahul-gandhi-1659674088-1662528250.

'ഭാരത് ജോഡോ'യാത്രയ്ക്ക് രാഹുൽ ധരിച്ചത് 41,257 രൂപയുടെ ടിഷർട്ട്'; ആരോപണവുമായി ബിജെപി, മറുപടി'ഭാരത് ജോഡോ'യാത്രയ്ക്ക് രാഹുൽ ധരിച്ചത് 41,257 രൂപയുടെ ടിഷർട്ട്'; ആരോപണവുമായി ബിജെപി, മറുപടി

'ഞാൻ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഞാൻ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തിൽ യാതൊരു ആശങ്കയും ഇല്ല', അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്നത് സംബന്ധിച്ച ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി നൽകി. യാത്രയിൽ നിന്ന് എന്നെയും മനോഹരമായ ഈ രാജ്യത്തെയും കുറിച്ച് എനിക്ക് കുറച്ച് കൂടി മനസിലാക്കാൻ സാധിക്കും. രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ തനിക്ക് കുറച്ച് കൂടി വിവേകം കൈവരുമെന്നും രാഹുൽ പറഞ്ഞു.

'കോൺഗ്രസ് എനിക്കെതിരെ തൊടുത്തത് മിസൈൽ; ഞാൻ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ചെങ്കിൽ എന്തായേനെ''കോൺഗ്രസ് എനിക്കെതിരെ തൊടുത്തത് മിസൈൽ; ഞാൻ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ചെങ്കിൽ എന്തായേനെ'

'തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഞാൻ മത്സരിക്കുമോ ഇല്ലെയോ എന്നത് നിങ്ങൾക്ക് വ്യക്തത വരും. മത്സരിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യം ഉയർത്താനള്ള അവകാശങ്ങൾ നിങ്ങൾക്കുണ്ട്. അക്കാര്യത്തിൽ അപ്പോൾ ഞാൻ പ്രതികരിക്കാം. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കൂ', രാഹുൽ വ്യക്തമാക്കി. നവംബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുക.

'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയതെന്ന് നേരത്തേ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. എന്നാൽ ഗാന്ധി കുടുംബം അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ കോൺഗ്രസിന്റെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് തന്നെ അത് കാരണമാകുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. അദ്ദേഹം അധ്യക്ഷനാകാൻ തയ്യാറായില്ലെങ്കിൽ പാർട്ടിയിലെ പദവികൾ രാജിവെയ്ക്കുമെന്ന ഭീഷണിയാണ് നേതാക്കൾ മുഴക്കുന്നത്.

സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

അതേസമയം രാഹുൽ ഗാന്ധി മത്സരിച്ചാൽ കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തിന്റെ കൂട്ടായ്മയായ ജി-23യിൽ നിന്നും സ്ഥാനാർത്ഥികൾ ഉണ്ടായേക്കില്ലെന്നാണ് സൂചന. രാഹുൽ മത്സരത്തിനില്ലെങ്കിൽ മുതിർന്ന നേതാവ് ശശി തരൂർ ജി -23 യുടെ പ്രതിനിധിയായി മത്സരിച്ചേക്കും. എന്നാൽ ഗാന്ധി കുടുംബത്തിനെതിരെ എന്ന നിലയ്ക്ക് മത്സരിക്കാൻ തരൂരിന് താത്പര്യമില്ല. സമവായ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് തരൂർ തേടുന്നത്.

English summary
Will he take the post of Congress president? Rahul Gandhi finally responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X