കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ അനധികൃത ബംഗ്ലാദേശികളെയും പിടിക്കും.... പൗരത്വ ബില്ലില്‍ നിലപാട് വ്യക്തമാക്കി ബിജെപി!!

Google Oneindia Malayalam News

പനാജി: പൗരത്വ ബില്ലില്‍ പ്രതിഷേധം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജെപി. ഗോവയില്‍ ഒരു ബംഗ്ലാദേശിയെ പോലും അനധികൃതമായി നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. അസമില്‍ നിന്ന് സുരക്ഷിത താവളം തേടി ഗോവയിലേക്ക് വന്നവരൊക്കെ നിരാശരാവേണ്ടി വരും. ഒരു അനധികൃത ബംഗ്ലാദേശിയെ പോലും ഇവിടെ തങ്ങാന്‍ സമ്മതിക്കില്ല. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ചതിയില്‍ വീഴരുതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

1

മുസ്ലീങ്ങള്‍ പൗരത്വ നിയമം അവരെ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നു. അത് തെറ്റാണെന്ന് ഹുസൈന്‍ പറയുന്നു. എല്ലാ അനധികൃത കുടിയേറ്റക്കാരും സ്വന്തം നാട്ടിലേക്ക് മടങ്ങണം. ഇവിടെ ഏതെങ്കിലും ബംഗ്ലാദേശി താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ സുരക്ഷിതരാണെന്ന് കരുതേണ്ട. ഓരോ കുടിയേറ്റക്കാരെയും ഞങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്ക് പൗരത്വ നല്‍കുകയാണ് വേണ്ടതെങ്കില്‍ അത് പറയണമെന്നും ഹുസൈന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ശരിക്കും ധൈര്യമുണ്ടെങ്കില്‍ അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അതേസമയം രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ജാമിയയിലും അലിഗഡിലും പ്രശ്‌നങ്ങളുണ്ടാക്കിയത് കോണ്‍ഗ്രസാണ്. സ്വന്തം പതാക ഉപയോഗിക്കാതെയാണ് ഇവരുടെ പ്രതിഷേധം. എന്തിനാണ് പ്രതിഷേധം നടത്തുന്നതെന്ന് പോലും അവര്‍ക്കറിയില്ലെന്നും ഷാനവാസ് ഹുസൈന്‍ ആരോപിച്ചു.

ഇന്ത്യന്‍ മുസ്ലീങ്ങളെയും നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങളെയും ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ ശ്രമിക്കണം. പൗരത്വ നിയമത്തില്‍ മുസ്ലീങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. അവരുടെ പൗരത്വ ഈ നിയമം കൊണ്ട് ഇല്ലാതാവില്ല. ന്യൂനപക്ഷവിരുദ്ധമാണ് ഈ ബില്ലെന്ന് സ്ഥാപിക്കാന്‍ വലിയ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. എന്നാല്‍ വിഭജനം നടന്ന ശേഷം ഇന്ത്യക്കൊപ്പം നിന്നവരാണ് അവര്‍. അത്തരക്കാരെ ഒരിക്കലും കൈവിടില്ലെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

 എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍ എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍

English summary
will hunt every illegal bangladeshis says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X