സിദ്ധരാമയ്യ ഒഴിയും? മുഖ്യമന്ത്രി കസേരയിലേക്ക് ഡികെ, പിസി അധ്യക്ഷനാകാന്‍ സതീഷ്, നിർണ്ണായക കൂടിക്കാഴ്ച
ബെംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്.
ഓഗസ്റ്റ് 29 നാണ് കേസിന്റെ അടുത്ത വിചാരണ. അതുവരെ മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കരുതെന്നാണ് കർകണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നല്‍കിയതിനെ തുടർന്നാണ് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.

നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലും പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാർ ഒരു കാലത്ത് തന്റെ എതിരാളിയായിരുന്ന സതീഷ് ജാർക്കിഹോളിയുമായി തിങ്കളാഴ്ച 40 മിനിറ്റില്‍ അധികം സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതും ഈ പശ്ചാത്തലത്തിലാണ്.
കെ പി സി സി അധ്യക്ഷനായി സതീഷ് ഉടൻ ചുമതലയേറ്റാക്കെന്നും അതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സതീഷിൻ്റെ സഹോദരൻ രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട ഒരു വിവാദ വീഡിയോ പുറത്തുവന്നതിന് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു നേതാക്കളും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലായിരുന്നില്ല.
ഡികെ ശിവകുമാർ മുഖ്യമന്ത്രിയായാൽ സംസ്ഥാനം വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വരെ സതീഷ് ജർക്കിഹോളി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനും വ്യക്തത വരുത്താനുമാണ് യോഗമെന്നാണ് സൂചന. ബെൽഗാവി രാഷ്ട്രീയത്തിൻ്റെയും സഹകരണ ബാങ്കുകളുടെയും നിയന്ത്രണത്തെച്ചൊല്ലിയുമായിരുന്നു ഇരുവരും തമ്മില്‍ തർക്കം ഉടലെടുത്തത്.
ഇവയടക്കമുള്ള മറ്റ് തർക്ക വിഷയങ്ങള്‍ നേരത്തെ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ രമ്യതയില്‍ മുന്നോട്ട് പോകാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നത്. ഇരു നേതാക്കളും നേരത്തെ പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച ഏറെ ശ്രദ്ധ നേടിയിട്ടുണ്ടെന്നാണ് സതീഷുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നാല്‍ എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷൻ ജി പരമേശ്വര എന്നിവരുൾപ്പെടെവരും സാധ്യത പട്ടികയിലുണ്ടാകും. ഈ സാഹചര്യത്തില്‍ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കില്‍ സതീഷിൻ്റെ പിന്തുണ നിർണായകമാണ്. കോൺഗ്രസിൻ്റെയും ബി ജെ പിയുടെയും 15-20 എംഎൽഎമാരെ വരെ നിയന്ത്രിക്കാന്‍ സതീഷിന് ശേഷിയിണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications