കൊവിഡിന് മുൻപുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ദൈവദൂത ഉത്തരം നൽകുമോ? നിർമലയ്ക്കെതിരെ ചിദംബരം
ദില്ലി; സാമ്പത്തികമേഖല കോവിഡ് പ്രതിസന്ധിയിലാണെന്നും അത് ദൈവത്തിെൻറ പ്രവർത്തിയാണെന്നുമുള്ള ധമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനയിൽ പരിഹാസവുമായി മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരം. മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ അതിന് മുൻപുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം എന്താണെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണ് എങ്കിൽ, 2017/18, 2018/19, 2019/20 കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിട്ട പ്രതിസന്ധിയുടെ കാരണം എന്താണ്?ദൈവദൂതയെന്ന നിലയിൽ ധനമന്ത്രി ദയവായി ഉത്തരം നൽകുമോ?
ജിഎസ്ടി (ചരക്ക് സേവന നികുതി) ശേഖരണത്തിലെ കുറവ് പരിഹരിക്കുന്നതിന് നരേന്ദ്ര മോദി സർക്കാർ നൽകിയ രണ്ട് ഓപ്ഷനുകളും അസ്വീകാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറ കേന്ദ്രസർക്കാർ സമീപനം വഞ്ചനാപരവും നിയമലംഘനവും ആണെന്നും ചിദംബരം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിർമ്മലയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മൂന്ന് കാര്യങ്ങളാണ്, നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതിലെ പിഴവും പരാജയപ്പെട്ട ലോക്ക് ഡൗണും,രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിനുശേഷമായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന. കൊവിഡ് മഹാമാരിയെ 'ദൈവനിശ്ചയം' എന്ന് വിശേഷിപ്പിച്ച നിർമ്മല ഇത് സാമ്പത്തിക മേഖലയിൽ ഞെരുക്കമുണ്ടാക്കുമെന്നും പറഞ്ഞു. ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം കൊവിഡ് കാലത്ത് നൽകാൻ സാധിക്കില്ലെന്നും സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ കൂടുതൽ കടമെടുക്കാമെന്നും നിർമ്മല പറഞ്ഞിരുന്നു.
അതേസമയം നിർമ്മലയുടെ പ്രസ്താവനയ്ക്ക് എതിരെ സാമ്പത്തിക മേഖലയിലെ വിദഗ്ദരും രംഗത്തെത്തിയിരുന്നു. കൊവിഡിന് മുൻപ് തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ബംഗാളില്‍ മമതയുടെ തന്ത്രങ്ങള്‍ ഫലിക്കുന്നു; ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ തിരികെ ടിഎംസിയിലേക്ക്
ദിവസേന 75000 കൂടുതൽ കൊവിഡ് രോഗികൾ; തുടർച്ചയായ മൂന്നാം ദിവസം, ഇന്ത്യയിൽ സ്ഥിതി വീണ്ടും ഗുരുതരമാകുന്നു
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച
'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി