റാലിയിലാണ്, വോട്ട് ചെയ്യാന്‍ സാധ്യതയില്ല... വിവാദമായി ജയന്ത് പാട്ടീലിന്റെ വാക്കുകള്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മഹാസഖ്യത്തിലെ പ്രധാന നേതാവായ ജയന്ത് പാട്ടീല്‍ വിവാദത്തില്‍. തിരഞ്ഞെടുപ്പ് റാലിയിലായതിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരണം വിവാദമായതോടെ പിന്നീട് തിരുത്തുമായി രംഗത്തെത്തി. മഥുരയിലാണ് വോട്ടുള്ളതെന്നും ചെയ്യാന്‍ ശ്രമിക്കുമെന്നും ശേഷം പ്രതികരിച്ചു. ഇപ്പോഴുള്ളത് ബിജ്‌നോറിലാണ്. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലയാണ് ബിജ്‌നോര്‍. എന്റെ ഭാര്യ ഇന്ന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചാല്‍ പോളിങ് ബൂത്തിലെത്താന്‍ ശ്രമിക്കും. വൈകീട്ട് ആറ് മണി വരെ സമയമുണ്ടല്ലോ എന്നും ജയന്ത് ചൗധരി എഎന്‍ഐയോട് പറഞ്ഞു.

എസ്പിയുമായി സഖ്യം ചേര്‍ന്നാണ് ആര്‍എല്‍ഡി ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും എസ്പി നേതാവ് അഖിലേഷ് യാദവും ബിജ്‌നോറില്‍ പ്രചാരണത്തിലാണ്. മഥുരയിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ഭാര്യ ചാരു ചൗധരിയുടെ ചിത്രം ജയന്ത് ചൗധരി പങ്കുവച്ചു. ചൗധരിയുടെ രാവിലെയുള്ള പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹം വോട്ട് ചെയ്യുന്നില്ല എന്ന് ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആര്‍എല്‍ഡി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. ജയന്ത് ചൗധരി വൈകീട്ട് പോളിങ് ബൂത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. തൊട്ടുപിന്നാലെയാണ് ജയന്ത് ചൗധരി തന്നെ വിഷയത്തില്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.
വോട്ട് ചെയ്യാത്ത നേതാക്കള്‍ക്ക് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയന്ത് ചൗധരിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതിയും രംഗത്തുവന്നു. രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്. 58 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്. 11 ജില്ലകളിലായിരുന്നു വോട്ടിങ്.
ബിജെപി അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായവും മുസ്ലിങ്ങളും കര്‍ഷകരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാര്‍ട്ടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നവരാണ് കര്‍ഷകരും ജാട്ടുകളും. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം, എസ്പി നേതൃത്വം നല്‍കുന്ന സഖ്യം, കോണ്‍ഗ്രസ്, ബിഎസ്പി, ഉവൈസിയുടെ എംഐഎം ഉള്‍പ്പെടുന്ന സഖ്യം എന്നിവരാണ് പ്രധാനമായും യുപിയില്‍ ജനവിധി തേടുന്നത്. രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ വീഡിയോ സന്ദേശം വിവാദമായിരുന്നു. കേരളത്തെയും കശ്മീരിനെയും ബംഗാളിനെയും മോശമാക്കി ചിത്രീകരിച്ചായിരുന്നു യോഗിയുടെ പ്രതികരണം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications