കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലുണ്ടാകുമോ..? രാഹുലിന്റെ മറുപടി ഇങ്ങനെ, വരുണിനുള്ള രഹസ്യ സന്ദേശം?

Google Oneindia Malayalam News

ന്യൂദല്‍ഹി: ബി ജെ പി എം പിയും തന്റെ ബന്ധുവുമായ വരുണ്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തേക്കും എന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ആണ് രാഹുല്‍ ഗാന്ധി, വരുണ്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ ക്ഷണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത്.

വരുണ്‍ ഗാന്ധി ബി ജെ പിയിലാണ് എന്നും അദ്ദേഹത്തിന്റെ ആശയവും കോണ്‍ഗ്രസിന്റെ ആശയവും രണ്ടാണ് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അതിനാല്‍ ആശയങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ ഭാരത് ജോഡോ യാത്രയിലേക്ക് വരുണ്‍ ഗാന്ധിയെ ക്ഷണിക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വരുണ്‍ ഗാന്ധി നിലവില്‍ ബി ജെ പിയിലാണ്.

1

അതിനാല്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നടന്നാല്‍ അദ്ദേഹത്തിന് അത് പ്രശ്‌നമായേക്കാം. വരുണ്‍ ഗാന്ധിയുടെ ആശയങ്ങള്‍ തനിക്ക് അംഗീകരിക്കാനാകില്ല. എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. വരുണ്‍ ഗാന്ധി പക്ഷെ സ്വീകരിച്ച പ്രത്യയശാസ്ത്രം മറ്റൊന്നാണ്. അദ്ദേഹം സ്വീകരിച്ച പ്രത്യയശാസ്ത്രം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും തനിക്ക് ആര്‍ എസ് എസിന്റെ ഓഫീസില്‍ പോകാന്‍ കഴിയില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍

2

ആര്‍ എസ് എസ് ഓഫീസില്‍ പോകുന്നതിന് മുമ്പ് തന്റെ തലവെട്ടേണ്ടി വരു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ വരുണ്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തിടെയായി വരുണ്‍ ഗാന്ധി നടത്തുന്ന പല പ്രസ്താവനകളും ബി ജെ പി വിരുദ്ധവും കേന്ദ്ര സര്‍ക്കാരിന് എതിരുമാണ്. ഈ സാഹചര്യത്തില്‍ വരുണ്‍ ഗാന്ധി ബി ജെ പി വിട്ടേക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയംകോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയം

3

അതേസമയം ഭാരത് ജോഡോ യാത്രയിലെ വരുണ്‍ ഗാന്ധിയുടെ സാന്നിധ്യം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയെങ്കിലും ഒരു സാധ്യത ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വരുണ്‍ ഗാന്ധിക്ക് ബി ജെ പി- ആര്‍ എസ് എസ് ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ എത്താം എന്ന ഒരു ധ്വനി രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ ഉണ്ട്. കഴിഞ്ഞ കുറെ നാളായി മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും ബി ജെ പിയുമായി അത്ര നല്ല രസത്തിലല്ല.

ഞാനും സ്വരാജും ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ക്യാംപ് ചെയ്തു, പക്ഷെ ഭൂരിപക്ഷം കൂടിയെന്ന് മാത്രം; ഷംസീര്‍ഞാനും സ്വരാജും ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ക്യാംപ് ചെയ്തു, പക്ഷെ ഭൂരിപക്ഷം കൂടിയെന്ന് മാത്രം; ഷംസീര്‍

4

കേന്ദ്രസര്‍ക്കാരിനെ വരുണ്‍ ഗാന്ധി നിരന്തരം വിമര്‍ശിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ മനേക ഗാന്ധിയെ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് ബി ജെ പിയിലെ ഗാന്ധി കുടുംബം അതൃപ്തരായത്. ഇതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം വരുണ്‍ ഗാന്ധിയുടെ നിലപാടുകളെ ബി ജെ പി ഗൗനിക്കുന്നുമില്ല. വരുണ്‍ ഗാന്ധിക്ക് വേണമെങ്കില്‍ പുറത്ത് പോകാം എന്നാണ് ബി ജെ പിയുടെ നിലപാട്.

5

പുറത്താക്കി കൊണ്ട് രക്തസാക്ഷി ഇമേജ് വരുണ്‍ ഗാന്ധിക്ക് നല്‍കാന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല. അതിനാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ എം പി സ്ഥാനത്ത് വരുണ്‍ ഗാന്ധി തുടരട്ടെ എന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മൂന്ന് തവണ എം പിയായ വരുണ്‍ ഗാന്ധി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നില്ല.

English summary
Will Varun Gandhi join Bharat Jodo Yatra, here is Rahul Gandhi's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X