കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ മതത്തിന്റെയും, ഭാഷയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ രാഹുല്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിദ്വേഷവും, ഭയവും, വ്യാപകമായി പടരുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം. രാജ്യത്തെ മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും പേരില്‍ വിഭജിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം വിദ്വേഷം, അക്രമം, ഭയം എന്നിവ പടര്‍ത്തുന്നതിനെതിരെ പോരാടാനാണ്. ഈ പറഞ്ഞവയ്‌ക്കൊന്നും രാജ്യത്ത് സ്ഥാനമില്ല. ഇത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും രാജ്യമാണ്. പരസ്പരം ബഹുമാനമാണ് ഇവിടെയുള്ളത്. പഞ്ചാബിന്റെ പാരമ്പര്യം മതസൗഹാര്‍ദമാണെന്നും രാഹുല്‍ പറഞ്ഞു.

1

ഇപ്പോള്‍ കേന്ദ്രത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് ഭയമാണ് വിതയ്ക്കുന്നത്. രാജ്യത്ത് അവര്‍ നോട്ടുനിരോധനം നടപ്പാക്കി. ജിഎസ്ടിയുടെ നടപ്പാക്കല്‍ ആകെ താളം തെറ്റിച്ചു. ഇതെല്ലാം നമ്മുടെ വ്യാപാര മേഖലയെ തകര്‍ത്തവയാണ്. ഇതൊന്നും ബിജെപി സര്‍ക്കാരിന്റെ നയമല്ല. മറിച്ച് ചെറുകിട-ഇടത്തരം ബിസിനസുകളെ തകര്‍ക്കാനുള്ള ബിജെപിയുടെ ആയുധങ്ങളായിരുന്നു.

ലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങിലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി

ഈ രാജ്യത്തെ എല്ലാ വ്യാപാരത്തെയും ആ രണ്ട് നയങ്ങളും തകര്‍ത്തു. രണ്ടോ മൂന്നോ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്നത്. ചെറുകിട-ഇടത്തരം ബിസിനുസകള്‍ക്ക് ബാങ്കുകളില്‍ നിന്ന് സഹായമാണ് വേണ്ടത്. പക്ഷേ പകരം അവര്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍

ലുധിയാനയെ നോക്കൂ, അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭിച്ചാല്‍ ചൈനയോട് മത്സരിക്കാന്‍ പറ്റുന്ന വ്യാപാര മേഖലയായിരിക്കും അതെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പഞ്ചാബ് സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും യാതൊരു സഹായവും അവര്‍ക്ക് നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദിയുടെ നോട്ടുനിരോധനവും, ജിഎസ്ടിയുമാണ് ലുധിയാനയെ തകര്‍ത്തത്. അതെല്ലാം തെറ്റായ നയങ്ങളാണ്. സാധാരണ വ്യാപാരികളെ ഇല്ലാതാക്കാന്‍ കേന്ദ്ര കൊണ്ടുവന്ന ആയുധങ്ങളാണ് അവ. അതാണ് യാഥാര്‍ത്ഥ്യമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കോടിപതികള്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

ലുധിയാനയിലെ ചെറുകിട-ഇടത്തരം ബിസിനസുകള്‍ ആവശ്യത്തിനുള്ള തൊഴില്‍ നമ്മുടെ രാജ്യത്തിന് നല്‍കും. പക്ഷേ അവരെ പരിപോഷിപ്പിക്കണം. എല്ലാ പിന്തുണയും നല്‍കണം. ചൈനയോട് വരെ മുട്ടി നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. ആരും നിങ്ങളെ പിന്തുണയ്ക്കില്ല. കാരണം ഒരു വിഷന്‍ പഞ്ചാബ് സര്‍ക്കാരിനോ, കേന്ദ്രത്തിനോ ഇല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം ഭാരത് ജോഡോ യാത്ര ലുധിയാനയിലെ ദോരാഹയില്‍ നിന്നാണ് പുനരാരംഭിച്ചത്. ബുധനാഴ്ച്ചയാണ് പഞ്ചാബില്‍ യാത്ര തുടങ്ങിയത്. അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അടക്കമുള്ള നേതാക്കള്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്. ഈ മാസം യാത്രയുടെ അവസാനവുമുണ്ട്.

English summary
some people try to divide country in the name of religion and language says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X