ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; അംബേദ്കർ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ അംബേദ്കർ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഇരുസഭകളിലും ഇന്നും വിഷയം ശക്തമായി ഉയർത്തും. പാർലമെന്റിന് പുറത്ത് രാവിലെ 10 ന് കോൺ്രസ് എംപമാരുടെ നേതൃത്വത്തൽ പ്രതിഷേധവും അരങ്ങേറും.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾ നിരോധിച്ചതായി സ്പീക്കർ ഓംബിർല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു തരത്തിലുള്ള ധർണയോ പ്രകടനങ്ങളോ നടത്തരുതെന്നാണ് സ്പീക്കറുടെ നിർദേശം. ഈ സാഹചര്യത്തിലാണ് പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കാനുള്ള പ്രതിപക്ഷ നീക്കം. അതേസമയം വ്യാഴാഴ്ച ഉണ്ടായ പ്രതിഷേധത്തൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, ബൻസുരി സ്വരാജ്, ഹേമംഗ് ജോഷി എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. വധശ്രമത്തിനടക്കം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ വധശ്രമം ഒഴികെ അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് ക്രൈംബ്രാഞ്ച് ആയിരക്കും അന്വേഷിക്കുക. രാഹുൽ ഗാന്ധിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. എംപിമാരുടെ മൊഴിയും രേഖപ്പെടുത്തും.
ഡോ ബിആർ അംബേദ്കറിനെതിരായ വിവാദ പരാമർശത്തിനെതിരെ വ്യാഴാഴ്ച പാർലമെന്റ് വളപ്പിൽ വലിയ പ്രതിഷേധമാണ് അരേങ്ങേറിയത്. രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും നേതൃത്വത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രകടം നടത്തി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന മുദ്രാവാക്യം വിളികളുമായി എൻ ഡി എ എംപിമാരും മുദ്രാവാക്യങ്ങളുമായി എത്തി. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ രണ്ട് ബി ജെ പി എംപിമാർക്ക് പരിക്കേറ്റു. പ്രതാപ് സാരംഗ, മുകേഷ് രാജ്പുത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും പിന്നീട് ആശുപത്രയിൽ പ്രവേശിപ്പിച്ചു. തങ്ങൾക്ക് പരിക്കേൽക്കാൻ കാരണം രാഹുൽ ഗാന്ധിയാണെന്നാണ് ഇരുവരുടേയും ആരോപണം. നിലവിൽ ഇരുവരേയും രാംമനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി ജെ പി സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും അംബേദ്കറിനെതിരായ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. അമിത് ഷാ മാപ്പ് പറയുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.












Click it and Unblock the Notifications