കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലബാര്‍' കണ്ട് ചൈന വിറയ്ക്കും, തയ്യാറെടുപ്പുകളുമായി ഇന്ത്യയും അമേരിക്കയും...

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈന കൂടുതല്‍ ഇടപെടുന്നതാണ് മലബാര്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതിന് പിന്നിലുള്ള കാരണം.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: മലബാര്‍ നാവികാഭ്യാസം മെച്ചപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈന കൂടുതല്‍ ഇടപെടുന്നതാണ് മലബാര്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതിന് പിന്നിലുള്ള കാരണം. ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ നടത്തുന്ന അഭ്യാസത്തില്‍ ജപ്പാനും പങ്കെടുക്കും.

2014 മുതല്‍ ജപ്പാനെയും സ്ഥിരമായി മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മൂന്നു രാജ്യങ്ങളുടെയും നാവികസേനകള്‍ സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തില്‍ ഇനി മുതല്‍ കൂടുതല്‍ മുങ്ങിക്കപ്പലുകളും, പടക്കപ്പലുകളും, അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വിമാനങ്ങളും ഉപയോഗിക്കും. അമേരിക്കന്‍ നാവികസേന വൈസ് അഡ്മിറല്‍ ജോസഫ് പി ഓക്യോന്‍, ഇന്ത്യന്‍ നാവികസേന മേധാവി സുനില്‍ ലംബയുമായി നടത്തിയ ചര്‍ച്ചയിലാണ് മലബാര്‍ നാവികാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

നാവികസേനയുടെ വാര്‍ഷിക പരിശീലനം

നാവികസേനയുടെ വാര്‍ഷിക പരിശീലനം

ഇന്ത്യ, അമേരിക്ക, ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങളുടെ നാവികസനകള്‍ സംയുക്തമായി നടത്തുന്ന വാര്‍ഷിക പരിശീലന പരിപാടിയാണ് മലബാര്‍ നാവികാഭ്യാസം.

ജപ്പാന്‍ ആദ്യമായി പങ്കെടുത്തത് 2009ല്‍

ജപ്പാന്‍ ആദ്യമായി പങ്കെടുത്തത് 2009ല്‍

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യയും അമേരിക്കയും സ്ഥിരം പങ്കാളികളാണ് . 2009ല്‍ പസഫിക്ക് സമുദ്രത്തില്‍ വെച്ച് നടന്ന അഭ്യാസത്തിലാണ് ജപ്പാന്‍ ആദ്യമായി മലബാറില്‍ പങ്കെടുത്തത്. പിന്നീട് 2014ല്‍ മോദി സര്‍ക്കാരാണ് ജപ്പാനെ സ്ഥിരമായി നാവികാഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ

സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആറു തവണയാണ് ചൈനീസ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിച്ചത്. ഈ ചൈനീസ് കപ്പലുകള്‍ പാകിസ്ഥാനിലെ കറാച്ചിയിലാണ് എത്തിച്ചേര്‍ന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടുത്ത മലബാര്‍ നാവികാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചത്.

മുങ്ങിക്കപ്പലുകളെ തകര്‍ക്കും

മുങ്ങിക്കപ്പലുകളെ തകര്‍ക്കും

പി-81 പൊസൈഡന്‍ പെട്രോളിംഗ് വിമാനങ്ങളും നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒളിച്ചിരിക്കുന്ന മുങ്ങിക്കപ്പലുകളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക വിമാനങ്ങളാണ് നാവികസേന ഉപയോഗിക്കുന്നത്.

മറുപടി നല്‍കാതെ ഇന്ത്യ

മറുപടി നല്‍കാതെ ഇന്ത്യ

ഒരു തവണ ഓസ്‌ട്രേലിയ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയെ സ്ഥിരം പങ്കാളിയാക്കണമെന്നാണ് അമേരിക്ക ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ചൈന അസ്വസ്ഥരാണ്

ചൈന അസ്വസ്ഥരാണ്

ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തെ ആശങ്കയോടെയാണ് ചൈന നോക്കി കാണുന്നത്. തങ്ങളുമായി അതിര്‍ത്തി പ്രശ്‌നങ്ങളുള്ള ജപ്പാനും ഇന്ത്യയും പ്രതിരോധരംഗത്ത് ഒന്നിക്കുന്നതാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്.

English summary
India and the US are planning to further upgrade their already expansive and top-level Malabar annual naval exercise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X