കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല വിവിഐപിയല്ല!! വെറും തടവുകാരി; സന്ദര്‍ശിക്കാന്‍ ആരും വരുന്നില്ല, പാര്‍ട്ടി കൈവിട്ടു

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ ഐക്യത്തിന്റെ പാതയിലാണ്. ശശികല പുറത്താക്കിയ ഒ പനീര്‍ശെല്‍വം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ച വ്യക്തയായിരുന്നു മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അവര്‍ക്ക് ആദ്യമാക്കെ വിവിഐപി പരിഗണനയുമുണ്ടായിരുന്നു.

സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ പാടുപെട്ടിരുന്ന ജയില്‍ അധികൃതര്‍ ഇന്ന് ആശ്വാസത്തിലാണ്. കാരണം ശശികലയെ കാണാന്‍ ഇപ്പോള്‍ ആരും വരാറില്ല. തമിഴ്‌നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ അവരെ ഉപേക്ഷിച്ച മട്ടാണ്. വിവിഐപിയുടെ യാതൊരു സുരക്ഷയും ഇപ്പോള്‍ അവര്‍ക്ക് ആവശ്യമില്ലാത്ത അവസ്ഥയായി.

ആദ്യം നേതാക്കളുടെ ഒഴുക്കായിരുന്നു

ജയിലിലെത്തിയ ശശികലയെ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നു പാര്‍ട്ടി നേതാക്കളുടെ ഒഴുക്കായിരുന്നു. ജയിലിലെത്തിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികല തന്നെ. എന്ത് കാര്യത്തിലും നേതാക്കള്‍ അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ആരും ജയിലിലേക്ക് വരാറില്ല

ഇന്ന് നേരെ മറിച്ചാണ് കാര്യങ്ങള്‍. അവരോട് ഒരു നിര്‍ദേശവും അണ്ണാ ഡിഎംകെ നേതാക്കള്‍ ചോദിക്കാറില്ല. അതിനായി ആരും ജയിലിലേക്ക് വരാറുമില്ല. ഒടുവില്‍ വന്ന വിഐപി ടിടിവി ദിനകരനാണ്. അദ്ദേഹം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുമാണ്.

അണ്ണാ ഡിഎംകെ നേതാക്കള്‍ ഐക്യ പാതയില്‍

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ ഐക്യത്തിന്റെ പാതയിലാണ്. ശശികല പുറത്താക്കിയ ഒ പനീര്‍ശെല്‍വം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി. പക്ഷേ പനീര്‍ശെല്‍വം മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന് ശശികലയെ പുറത്താക്കണമെന്നാണ്.

ശശികലയെ വേണ്ടത്ര പരിഗണിക്കുന്നില്ല

ഈ നിര്‍ദേശം പാലിക്കുന്നതിന് എടപ്പാളി പളനിസ്വാമി വിഭാഗം തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് ശശികലയെ അവര്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. അഭിപ്രായം ചോദിക്കാന്‍ പോലും ആരും ജയിലില്‍ വരുന്നില്ല.

രണ്ടാഴ്ചക്കിടെ എത്തിയത് മൂന്നുപേര്‍

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ശശികലയെ സന്ദര്‍ശിക്കാനെത്തിയത് വെറും മൂന്ന് പേര്‍ മാത്രമാണ്. വിവിഐപി പരിഗണനയുണ്ടായിരുന്ന അവരുടെ ആരോഗ്യനില പരിശോധിക്കാനെത്തുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ മൂന്ന് പേര്‍. ശശികല ഇപ്പോള്‍ ദുഖിതയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

കോടതി വിധി തിരിച്ചടിയായി

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാണ് ശശികല. ജയളിതയുടെ മരണ ശേഷം നടന്ന പാര്‍ട്ടി നേതൃയോഗമാണ് അവരെ ജയലളിത വഹിച്ചിരുന്ന ഈ പദവി ഏല്‍പ്പിച്ചത്. തുടര്‍ന്ന മുഖ്യമന്ത്രി പദവി കൂടി ഏറ്റെടുക്കാനിരിക്കെയാണ് കോടതി വിധി തിരിച്ചടിയായത്.

നാല് വര്‍ഷം തടവ് ശിക്ഷ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. വിചാരണ കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഈ വിധി സുപ്രീംകോടതി റദ്ദാക്കിയാണ് വിചാരണ കോടതി വിധി ശരിവച്ചത്.

കണ്ണീരോടെയാണ് പാര്‍ട്ടി നേതാക്കള്‍

ശശികല ജയിലിലേക്ക് പോകുന്നത് കണ്ണീരോടൈയാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ കണ്ടിരുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ നേതാക്കള്‍ കൂട്ടത്തോടെ ജയിലിലെത്തി അവരെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് നേതാക്കളുടെ കുത്തൊഴുക്കായി.

തമിഴ്‌നാട് മാറിമറിഞ്ഞിരിക്കുന്നു

ഈ സാഹചര്യത്തില്‍ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മാറിമറിഞ്ഞിരിക്കുന്നു. ശശികല പുറത്താക്കിയ പനീര്‍ശെല്‍വത്തെ വീണ്ടും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പളനിസ്വാമി.

ദുഖിതയായി ശശികല

പാര്‍ട്ടി വിമത പക്ഷങ്ങള്‍ ഒന്നിച്ചതോടെ ശശികലയും സഹോദരി പുത്രന്‍ ദിനകരനും പുറത്തായി. ദിനകരനെ കൈക്കൂലി കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുക കൂടിയായതോടെ ശശികല തീര്‍ത്തും ഒറ്റപ്പെട്ടു. അറസ്റ്റിലാവും മുമ്പ് ശശികലയെ കാണാന്‍ ദിനകരന്‍ വന്നിരുന്നു. ശശികലടിവി കാണാന്‍ എത്താറുണ്ടെങ്കിലും ദുഖിതയായാണ് കാണുന്നതെന്ന് അധികൃതര്‍ പറയുന്നു.

English summary
AIADMK leader VK Sasikala, lodged in central jail at Parappana Agrahara, has been receiving fewer visitors in the past week. The AIADMK general secretary has been brooding since her nephew TTV Dhinakaran was arrested a few days ago for allegedly trying to bribe Election Commission officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X