ആധാറില്ലെങ്കില്‍ പ്രസവിക്കേണ്ടെന്ന് ജീവനക്കാര്‍; രക്തം തളംകെട്ടി വരാന്ത!! യുവതിക്ക് സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

പൂര്‍ണഗര്‍ഭിണിയോട് ആശുപത്രി ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത. ആധാര്‍ കാര്‍ഡ് കൈയ്യിലില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയെ ലേബര്‍ റൂമില്‍ കടത്തിയില്ല. ഭര്‍ത്താവും കുടുംബാംഗങ്ങളും ജീവനക്കാരോട് കേണപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല.

ഒടുവില്‍ വരാന്തയില്‍ നിന്ന യുവതിക്ക് രക്തസ്രാവമുണ്ടായി. പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഡോക്ടര്‍മാരും ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിവില്‍ ആശുപത്രിയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം. യുവതിയുടെ പ്രസവം നടന്നെങ്കിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഇടപെട്ടു...

ഇരയായത് മുന്നി കേവാത്ത്

ഇരയായത് മുന്നി കേവാത്ത്

മുന്നി കേവാത്ത് എന്ന 25കാരിക്കാണ് ദുരനുഭവമുണ്ടായത്. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തിടുക്കത്തില്‍ പുറപ്പെട്ടതു കാരണം ആധാര്‍ കാര്‍ഡ് എടുത്തിരുന്നില്ല.

ആധാര്‍ എവിടെ

ആധാര്‍ എവിടെ

കാഷ്വാല്‍റ്റിയിലാണ് ആദ്യം എത്തിയത്. ഉടന്‍ ലേബര്‍ റൂമിലേക്ക് പോകാന്‍ അവിടെ നിന്ന് നിര്‍ദേശിച്ചു. ഇതുപ്രകാരം ലേബര്‍ റൂമിലെത്തിയപ്പോഴാണ് ജീവനക്കാര്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ് കാണിക്കണമന്നായിരുന്നു ആവശ്യം. എടുത്തില്ലെന്ന് അറിയിച്ചപ്പോള്‍, എടുത്തുവന്നാല്‍ മാത്രമേ ലേബര്‍ റൂമില്‍ പ്രസവിക്കാന്‍ സാധിക്കൂവെന്നായിരുന്നു മറുപടി.

വേദന കടുത്തു

വേദന കടുത്തു

ആധാര്‍ നമ്പര്‍ തരാമെന്ന് മുന്നിയുടെ ഭര്‍ത്താവ് പറഞ്ഞെങ്കിലും ജീവനക്കാര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് മുന്നിയെ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തി ഭര്‍ത്താവ് വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും മുന്നിക്ക് പ്രസവ വേദന കടുത്തിരുന്നു. ലേബര്‍ റൂമിലെ ജീവനക്കാരോട് വീണ്ടും ബന്ധുക്കള്‍ പറഞ്ഞെങ്കിലും പഴയ നിലപാട് അവര്‍ ആവര്‍ത്തിച്ചു.

വരാന്തയില്‍ രക്തം

വരാന്തയില്‍ രക്തം

തുടര്‍ന്ന് കാഷ്വാല്‍റ്റിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. അവിടെയും പരിഗണിച്ചില്ല. അപ്പോഴേക്കും മുന്നിക്ക് രക്തം വന്നിരുന്നു. വരാന്തയില്‍ രക്തം നിറഞ്ഞിട്ടും ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ലേബര്‍ റൂമിന്റെ പുറത്ത് മുന്നി പ്രസവിച്ചു.

ബഹളത്തില്‍ മുങ്ങി

ബഹളത്തില്‍ മുങ്ങി

മറ്റു രോഗികള്‍ ഇവരുടെ സഹായത്തിന് എത്തിയെങ്കിലും ആശുപത്രി ജീവനക്കാര്‍ കണ്ട ഭാവം നടിച്ചില്ല. രക്തം കൂടുതലായി വന്നപ്പോള്‍ മാത്രമാണ് ജീവനക്കാര്‍ വന്നത്. സംഭവം വിവാദമായതോടെ മുന്നിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി ബഹളം വച്ചു.

രണ്ടുപേര്‍ക്കെതിരേ നടപടി

രണ്ടുപേര്‍ക്കെതിരേ നടപടി

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ലേബര്‍ റൂമിലുണ്ടായിരുന്ന ഡോക്ടറെയും ഒരു ജീവനക്കാരനെയും സസ്‌പെന്റ് ചെയ്തു. കൂടുതല്‍ ജീവനക്കാര്‍ കുറ്റക്കാരാണോ എന്നറിയാന്‍ അന്വേഷണം ആരംഭിച്ചുവെന്ന് ഗുഡ്ഗാവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബികെ റജോറ പറഞ്ഞു.

പൊട്ടിക്കരഞ്ഞ് സല്‍മാന്‍ രാജാവ്; സൗദിയിലെ പ്രമുഖര്‍ക്കൊപ്പമിരുന്ന് കണ്ണീര്‍ തുടച്ചു!! വീഡിയോ വൈറല്‍

English summary
Denied Entry Over Aadhaar, Woman Delivers Baby Outside the Hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്