Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 15ആകുമ്പോഴേക്കും 8.2ലക്ഷം രോഗികള്‍ ഉണ്ടായേനെ, ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ സംഭവിക്കുക

ദില്ലി: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ണായകമായന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ 8.2 ലക്ഷം കൊറോണ രോഗികള്‍ ഉണ്ടാകുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നത്തെ നിലയിലാണെങ്കില്‍ രോഗികളുടെ എണ്ണം 2 ലക്ഷം കടക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ എഴായിരത്തിലധികം പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. 239 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ 774 പേരുടെ രോഗം ഭേദമായി. നിലവില്‍ 7542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തോക്ക് നീട്ടാന്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം ഉടന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കും. വിശദാംശങ്ങളിലേക്ക്.

ഇന്ത്യയില്‍ 8.2 ലക്ഷം രോഗികള്‍

ഇന്ത്യയില്‍ 8.2 ലക്ഷം രോഗികള്‍

രാജ്യത്ത് ലോക്ക് ഡൗണ്‍ നിര്‍ബന്ധമാക്കിയത് രോഗ വ്യാപനം തടയാന്‍ ഒരുപാട് സഹായിച്ചെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യയില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ 8.2 ലക്ഷം രോഗികള്‍ ഉണ്ടായേനയെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

രോഗികളുടെ നിയന്ത്രണം

രോഗികളുടെ നിയന്ത്രണം

ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമാണ് 7000ല്‍പരം രോഗികളാക്കി നിയന്ത്രിക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണ്‍ അല്ലാതെ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെങ്കില്‍ രോഗികളുടെ എണ്ണം 1.2 ലക്ഷം ആയേനെ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ കേന്ദ്രം നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1035 പേര്‍ക്ക് കൊറോണ

1035 പേര്‍ക്ക് കൊറോണ

അതേസമയം, രാജ്യത്ത് ശനിയാഴ്ച വൈകീട്ടുവരെയുള്ള 24 മണിക്കൂറിനിടെ 1035 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 40 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതലാണിത്. നിലവില്‍ 7542 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 242 പേരാണ് ആകെ മരിച്ചത്.

ഇന്‍ഡോര്‍

ഇന്‍ഡോര്‍

മധ്യപ്രദേശിലെ പുതിയ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായി മാറി ഇന്‍ഡോര്‍. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 36 കൊറോണ മരണങ്ങളില്‍ 27 എണ്ണവും ഇന്‍ഡോറിലാണ്. ദേശീയ ശരാശരിയേക്കാള്‍ അധികമാണ് ഇന്‍ഡോറിലെ കൊവിഡ് മരണനിരക്ക്. മധ്യപ്രദേശില്‍ 541 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഭൂരിഭാഗം കേസുകളും ഇന്‍ഡോറില്‍ നിന്നാണ്. 11 ശതമാനം മരണങ്ങളാണ് ഇന്‍ഡോറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലോക്ക് ഡൗണ്‍ നീട്ടി മഹാരാഷ്ട്ര

ലോക്ക് ഡൗണ്‍ നീട്ടി മഹാരാഷ്ട്ര

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ചില ഇളവുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ സ്വഭാവം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+