പൊതുനിരത്തിൽ സൈനികനെ മർദ്ദിച്ച വീട്ടമ്മ അറസ്റ്റില്‍; സ്ത്രീയുടെ ചെവിപുകച്ച് സോഷ്യൽ മീഡിയ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സൈനികനെ തല്ലിയ യുവതി അറസ്റ്റില്‍ | Oneindia Malayalam

  ദില്ലി: പൊതുനിരത്തിൽ വച്ച് സൈനികനെ മർദിച്ച വീട്ടമ്മ അറസ്റ്റിൽ. ഗുരുഗ്രാം സ്വദേശി സ്മൃതി കൽറയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ദില്ലിയിലെ വസന്ത് കുഞ്ജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  44 കാരിയായ സ്മൃതി സൈനികനെ മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡിൽ നിൽക്കുന്ന സൈനികനെ മർദിച്ചതിന് ശേഷം സ്മൃതി സ്വന്തം കാറിൽ കയറി പോകുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. കൂടാതെ ഒപ്പമുണ്ടായിരുന്ന മറ്റു സൈനികർ അവരുമായി സംസാരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സംഭവം കണ്ടു നിന്നിരുന്ന ആളാണ് വീഡിയോ പകർത്തിയത്.

  ares

  സംഭവം വൈറലായതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ജാമ്യത്തിൽ വിട്ടു. ഇവരുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സോഷ്യൽ മീഡയയിൽ ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  A 44-year-old woman was arrested in connection with a case of road rage in which she allegedly assaulted and abused two army personnel in south Delhi’s Vasant Kunj, the police said today.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്