സഹായത്തിന് നിലവിളിച്ച് യുവതി; മദ്യം കുടിപ്പിച്ച് കൂട്ട ബലാല്‍സംഗം... സ്ത്രീ ഉള്‍പ്പെടെ അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവതിയെ മദ്യം ബലമായി കുടിപ്പിച്ച ശേഷം മര്‍ദ്ദിച്ച് അവശയാക്കി കൂട്ട ബലാല്‍സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ക്രൂരത. ഇവിടെ ഒരു ഹോംസ്റ്റേയില്‍ ഒന്നര വര്‍ഷമായി ജോലി ചെയ്യുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്.
യുവതി സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കരയുന്ന വീഡിയോ പുറത്തുവന്നു. അവരെ ഒന്നിലധികം പേര് ചേര്‍ന്ന് ബലമായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. സുഹൃത്ത് തന്നെയാണ് ബലമായി മദ്യം കുടിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുഹൃത്തിനൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു.

കുപ്പി കൊണ്ട് തലയക്ക് അടിച്ചുവെന്നു യുവതി ആരോപിച്ചു. ചെറുക്കാന്‍ നോക്കിയപ്പോഴാണ് മര്‍ദ്ദിച്ചതും മുറിക്കകത്ത് വലിച്ചിഴച്ചതും. ശേഷം മദ്യം നല്കി കൂട്ടബലാല്‍സം ചെയ്തു. ബലാല്‍സംഗം, പീഡനം, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
കഴിഞ്ഞ ഒന്നര വര്‍ഷമായി ആഗ്രയിലെ ഹോംസ്റ്റേയില്‍ ജോലി ചെയ്യുകയാണ് യുവതി. ഒരാള്‍ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഈ വേളയില്‍ സഹായിക്കണമെന്ന് അവര്‍ കേഴുന്നുണ്ടായിരുന്നു. തന്നെ അവര്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് യുവതി നിലത്ത് കിടക്കുന്നതും വീഡിയോയില്‍ കാണാം. നേരത്തെ യുവതിയുടെ സ്വകാര്യ വീഡിയോ പ്രതികള്‍ ചിത്രീകരിച്ചിരുന്നു. ഇത് കാണിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറയുന്നു.
''തനിക്ക് നാല് പെണ്മക്കളാണ്. എന്നെ രക്ഷിക്കൂ. അവര്‍ എന്റെ ഫോണ്‍ കൈവശപ്പെടുത്തി. വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയാണ്. തന്റെ പണവും അവര്‍ കൈവശപ്പെടുത്തി...'' തുടങ്ങിയ കാര്യങ്ങളാണ് യുവതി വിളിച്ചുപറയുന്നത്. ഹോട്ടലില്‍ ബലാല്‍സംഗം നടന്നുവെന്നാണ് പോലീസിന് ആദ്യം ലഭിച്ച വിവരം. ഉടന്‍ തന്നെ യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോംസ്റ്റേ സീല്‍ ചെയ്തുവെന്നും പോലീസ് ഓഫീസര്‍ സദര്‍ അര്‍ച്ചന സിങ് പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രി ഇരയായ യുവതി തന്നെയാണ് ഫോണില്‍ വിളിച്ചതെന്ന് പോലീസ് ഓഫീസര്‍ മൊഹിത് ശര്‍മ പറഞ്ഞു. കരഞ്ഞുകൊണ്ട് അവര്‍ സഹായം തേടുകയായിരുന്നു. ഉടനെ ഹോംസ്റ്റെയിലെത്തി. 25കാരിയാണ് ആക്രമിക്കപ്പെട്ടത്. എന്താണ് നടന്നതെന്ന് യുവതി വിശദീകരിച്ചു. മറ്റുള്ളവര്‍ ആക്രമിക്കുമ്പോള്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications