22കാരി ട്രെയിനിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു, കുട്ടി പാളത്തില്‍ വീണു
ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമന്ത്ഗഡില്‍ യുവതി തീവണ്ടിയിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു. പ്രസവത്തോടെ യുവതിയുടെ ബോധം പോകുകയും കുട്ടി റെയില്‍പ്പാളത്തിലേക്ക് വീഴുകയും ചെയ്തു. കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്മയും കുഞ്ഞും ആശുപത്രിയിലാണ് ഇപ്പോള്‍. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ഹനുമന്ത്ഗഡിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു പൂര്‍ണഗര്‍ഭിണിയായ മന്നു എന്ന 22 കാരി. ഹനുമന്ത്ഗഡിന് 13 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ മന്നുവിന് പ്രസവവേദന ആരംഭിച്ചു. മറ്റ് വഴികളൊന്നുമില്ലാതെ ഇവര്‍ ട്രെയിനിലെ ടോയ്‌ലെറ്റില്‍ പ്രസവിക്കുകയായിരുന്നു. എന്നാല്‍ പ്രസവം കഴിഞ്ഞതും ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടു.

കയ്യില്‍ നിന്നും വഴുതി കുഞ്ഞ് പാളത്തിലേക്ക് വീഴുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഭര്‍ത്താവും അമ്മയും വന്ന് നോക്കിയപ്പോള്‍ മന്നു ബോധംകെട്ട നിലയിലായിരുന്നു. കുഞ്ഞിനെ കാണാനുമില്ല. ഹനുമന്ത്ഗഡ് ജംഗ്ഷനിലെത്തിയതും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ഭാഗ്യം എന്ന് പറയട്ടെ, റെയില്‍പ്പാളത്തില്‍ വീണ കുട്ടിയെ അത് വഴി നടന്നുപോകുന്ന ഒരാള്‍ കണ്ട് പോലീസില്‍ വിവരം അറിയിച്ചിരുന്നു. അധികം വൈകാതെ ഇവര്‍ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടുകയും ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു എന്ന് ഹനുമന്ത്ഗഡ് പോലീസ് അറിയിച്ചു.












Click it and Unblock the Notifications