വ്യാജ തട്ടിക്കൊണ്ട് പോകല്‍ കഥ കെട്ടിച്ചമച്ച് ഭാര്യ;എന്തിനാണെന്ന് കേട്ടാല്‍ ഞെട്ടും
മുംബൈ: ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഭാര്യ വ്യാജ തട്ടികൊണ്ടുപോകല്‍ കഥ കെട്ടിച്ചമച്ചു. മുംബൈ മീരാ റോഡിലെ താമസക്കാരിയായ യുവതിയാണ് വ്യാജ തട്ടികൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചത്. ഭര്‍ത്താവുമായി ചേര്‍ന്ന് നടത്തുന്ന ട്യൂഷന്‍ സെന്ററിന്റെ ലാഭവിഹിതം നല്‍കാത്തതിനാണ് ഭാര്യ ഇത്തരം ഒരു നാടകം ആസൂത്രണം ചെയ്തത്.
തന്നെ അജ്ഞാത സംഘം തട്ടികൊണ്ട് പോയതായി ഭര്‍ത്താവിനെ അറിയിച്ച യുവതി പത്ത് ലക്ഷം രൂപ മോചന ദ്രവ്യം നല്‍കണമെന്നും വാട്‌സ് ആപ്പിലൂടെ അറിയിക്കുകയായിരുന്നു. ഒരു ദിവസം യുവതി പോലീസുകാരെ മുഴുവന്‍ വട്ടം ചുറ്റിക്കുകയായിരുന്നു. ഞായറാഴ്ച കാണാതായ യുവതിയെ തിങ്കളാഴ്ച അര്‍ദ്ധ രാത്രിയിലാണ് പോലീസിന് കണ്ടെത്താനായത്.

ഞായറാഴ്ച ഉച്ചയോടെ ട്യൂഷന്‍ ക്ലാസിലേക്ക് പോയ യുവതി പിന്നീട് മടങ്ങിയെത്തിയില്ല. തന്നെ അജ്ഞാതന്‍ തട്ടികൊണ്ട് പോയെന്ന വാട്‌സ്ആപ്പ് സന്ദേശമാണ് ഭര്‍ത്താവിന് ലഭിച്ചത്. കൂടെ യുവതി അബോധാവസ്ഥയില്‍ കിടക്കുന്ന ഫോട്ടോയും അയച്ചുകൊടുക്കുകയായിരുന്നു. യുവതി ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്തും തെരുവില്‍ അലഞ്ഞ് നടന്നുമാണ് സമയം ചെലവഴിച്ചതെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications