Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും യുപി; 45കാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി

ലഖ്‌നൊ: ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് ശേഷം 45 കാരിയെ ബലാത്സംഗം ചെയ്ത ശേഷം അര്‍ധനഗ്നയായി കെട്ടിത്തൂക്കിയതാണ് ഒടുവിലത്തെ സംഭവം. റാണിപൂര്‍ പ്രദേശത്താണ് താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

സാരിയില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സുശീല്‍ കുമാര്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ കാണാതായത്. റാണിപൂര്‍ ഗ്രാമത്തിലെ ലോനിയാല്‍പൂര്‍ സ്വദേശിയായ ഇവരെ ബറുച്ചില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയത്.

Up Rape
ചികിത്സയ്ക്കായി ലഖ്‌നോവിലേക്ക് പോകുകയായിരുന്നു ഇവര്‍. മകന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് അക്രമികളുടെ കയ്യില്‍പ്പെട്ടത്. ഇവരുടെ ചെരുപ്പും സ്വിച്ചോഫ് ചെയ്യപ്പെട്ട മൊബൈല്‍ഫോണും മരത്തിന്റെ അടുത്തുനിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. സ്ത്രീയുടെ വീട്ടുകാര്‍ അഞ്ചുപേരുടെ പേര് ഉള്‍പ്പെട്ട പരാതി പോലീസിന് നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ്, രാജു, ഓംകാര്‍, രാമസ്വരൂപ്, നയീം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐ പി സി 376, 302 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ്. മദ്യമാഫിയയില്‍ പെട്ട ചിലരുമായ കൊല്ലപ്പെട്ട സ്ത്രീ ശത്രുതയിലായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ സ്ത്രീ നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+