Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനമായി കിഡ്‌നി കൊടുത്ത യുവതി ആത്മഹത്യ ചെയ്തു

ഹസാരിബാഗ്: സത്രീധന കുടിശ്ശികയ്ക്ക് പകരമായി ഭര്‍ത്താവിന് വൃക്ക നല്‍കിയ 28 കാരി ആറ് മാസത്തിന് ശേഷം ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ തീക്കൊളുത്തിയാണ് പൂനം ദേവി എന്ന 28 കാരി ജീവനൊടുക്കിയത്. ഝാര്‍ഖണ്ടിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

2006 ലാണ് പൂനം ദേവിയുടെയും സുധാമ ഗിരിയുടെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. പൂനം ദേവിയുടെ അച്ഛന്‍ സ്ത്രീധനമായി 1.31 ലക്ഷം രൂപ ഇതിനോടകം സുധാമ ഗിരിയുടെ വീട്ടുകാര്‍ക്ക് നല്‍കിയിരുന്നത്രെ. എന്നാല്‍ സ്ത്രീധനത്തുക പോര എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും പൂനത്തിനെ ഉപദ്രവിക്കുമായിരുന്നു എന്ന് പൂനത്തിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

jharkhand

ആറ് മാസങ്ങള്‍ക്ക് മുന്‍പ് വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് സുധാമ ഗിരി ഏറെനാള്‍ ആശുപത്രിയിലായിരുന്നു. സ്ത്രീധന കുടിശ്ശിക ചോദിക്കാതിരിക്കണമെങ്കില്‍ ഭര്‍ത്താവിന് കിഡ്‌നി നല്‍കണമെന്ന് സുധാമ ഗിരിയുടെ അമ്മ പൂനത്തിനോട് ആവശ്യപ്പെട്ടു. പൂനത്തിന്റെ ചികിത്സയും സംരക്ഷണവും ഉറപ്പുനല്‍കിയായിരുന്നു ഇവര്‍ മകന് വേണ്ടി കിഡ്‌നി എടുത്തത്.

എന്നാല്‍ അതിന് ശേഷവും പൂനം ദേവിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുമായിരുന്നത്രെ. സ്ത്രീധനത്തില്‍ ബാക്കി കിട്ടാനുള്ള പണം ഉടനെ കിട്ടണം എന്ന് പറഞ്ഞായിരുന്നു പീഡനം. സഹികെട്ട് പൂനം ദേവി ഏപ്രില്‍ 16 ന് തീക്കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരാഴ്ചയിലധികം റാഞ്ചി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂനം ദേവി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+