ഇവരെ സൂക്ഷിയ്ക്കുക !!! കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ സ്ത്രീകളുടെ സംഘം നഗരത്തിൽ !!!

  • By: മരിയ
Subscribe to Oneindia Malayalam
ചണ്ഡീഗഡ്: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ സജീവമെന്ന് പൊലീസ്. സ്ത്രീകള്‍ അടങ്ങിയ സംഘമാണ് സ്‌കൂള്‍ വിട്ട് പുറത്തേക്ക് വരുന്ന കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ തയ്യാറായി നില്‍കുന്നത്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി തുടങ്ങി. 
സ്‌കൂളുകളിലെ സിസിടിവി ക്യാമറകളും പൊലീസ് നിരന്തരം പരിശോധിയ്ക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തില്‍പ്പെട്ട സ്ത്രീകളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു.
സുരക്ഷ

നഗരത്തിലെ പ്രൈവറ്റ് സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റോഡില്‍ നിന്ന് അല്‍പം അകത്തേക്ക് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ സ്ഥിരമായി ഒരു പൊലീസ്‌കാരനെ ഡ്യൂട്ടിയ്ക്ക് ഇട്ടിട്ടുണ്ട്.

സിസിടിവി

സ്‌കൂളുകളില്‍ എല്ലാ സിസിടിവി നിര്‍ബന്ധം ആക്കിയിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പാളിനും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിയ്ക്കും.

തട്ടിക്കൊണ്ട് പോകല്‍

രണ്ട് ആഴ്ചയ്ക്കുള്ളില്‍ 3 തട്ടിക്കൊണ്ടു പോകല്‍ ശ്രമങ്ങളാണ് നഗരത്തില്‍ നടന്നത്. ഇതെല്ലാം ചെയ്തത് സ്ത്രീകള്‍ ആയിരുന്നു. തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലും വാര്‍ണിംഗ് നല്‍കിയിട്ടുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ഒരു സംഘം സ്ത്രീകളാണ് തട്ടിക്‌കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇവരുടെ രേഖാചിത്രങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പതിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്

രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്ക് പരിചയം ഉള്ള ബന്ധുക്കള്‍ക്ക് ഒപ്പം മാത്രമേ കുട്ടികളെ സ്‌കൂളിന് പുറത്ത് വിടൂ.

English summary
sketches of the alleged women kidnappers on the notice boards, with a warning, ‘Beware of these women.
Please Wait while comments are loading...