പഠിക്കാന്‍ പോകണമെന്ന് പറഞ്ഞ ഭാര്യയെ കൊന്നു

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചാണ് സന്തോഷ് പ്രീതയെ കൊലപ്പെടുത്തിയത്. ബാംഗ്ലൂരിലെ ബസവേശ്വര നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭാര്യയുടെ പഠനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ താന്‍ തലയ്ക്കടിച്ച് പ്രീതയെ കൊല്ലുകയായിരുന്നു എന്ന് ഭര്‍ത്താവ് സന്തോഷ് പോലീസിനോട് സമ്മതിച്ചു.
ഇലക്‌ട്രോണിക്‌സ് അധ്യാപകനാണ് സന്തോഷ്. ഭാര്യ പഠിക്കാന്‍ പോകുന്നത് സന്തോഷിന് ഇഷ്ടമായിരുന്നില്ല. ഭാര്യയ്ക്ക് തന്നെക്കാള്‍ പഠിപ്പ് കൂടിയാല്‍ ബന്ധുക്കള്‍ കൡയാക്കുമെന്ന തോന്നലാണ് സന്തോഷിനെക്കൊണ്ട് ഈ കൃത്യം ചെയ്യിപ്പിച്ചത് എന്ന് അയല്‍ക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ സന്തോഷ് ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് പ്രീത അബോധാവസ്ഥയിലായി. ഭാര്യ മരിച്ചുപോകുമെന്ന് പേടിച്ച് സന്തോഷ് വീട്ടില്‍ നിന്നും ഓടിപ്പോയി. ഇത് കണ്ട് സംശയം തോന്നിയ അയല്‍വാസികളില്‍ ഒരാള്‍ വീട്ടില്‍ വന്ന് നോക്കിയപ്പോള്‍ ബോധമറ്റ് കിടക്കുന്ന പ്രീതയെ കാണുകയായിരുന്നു.
പ്രീതയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications