കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് താല്‍പര്യം പോണ്‍സൈറ്റുകളോട്, സഹിക്കാനാവാതെ ഭാര്യ ചെയ്തതെന്തെന്നറിയുമോ?

കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത്തരം അശ്ലീല സൈറ്റുകളെ നിരോധിക്കാന്‍ പലവട്ടം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്

Google Oneindia Malayalam News

മുംബൈ: തന്നേക്കാള്‍ അധികം ഭര്‍ത്താവിന് മറ്റെന്തിനോടെങ്കിലും സ്‌നേഹമുണ്ടെന്ന് അറിഞ്ഞാല്‍ തന്നെ തീരെ ഇഷ്ടപ്പെടാത്തവരാണ് ഭാര്യമാര്‍. അപ്പോള്‍ പോണ്‍സൈറ്റുകളെ ഭര്‍ത്താവ് ഇഷ്ടപ്പെട്ടാലോ. അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് മുംബൈയില്‍. തന്റെ ഭര്‍ത്താവ് പോണ്‍സൈറ്റുകളുടെ അടിമയാണെന്ന് പറഞ്ഞ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളുടെ വൈവാഹിക ജീവിതത്തെ നരകതുല്യമാക്കിയിരിക്കുകയാണ് പോണ്‍സൈറ്റുകളെന്നും അവയെ നിരോധിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിഎ മുതല്‍ എന്‍ഡിഎ വരെ, നീരവ് മോദിയുടെ തട്ടിപ്പ് രഘുറാം രാജന്റെ കാലത്ത്, ഉത്തരം ആര് പറയും?യുപിഎ മുതല്‍ എന്‍ഡിഎ വരെ, നീരവ് മോദിയുടെ തട്ടിപ്പ് രഘുറാം രാജന്റെ കാലത്ത്, ഉത്തരം ആര് പറയും?

ദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനുംദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനും

യുവതിയുടെ ആവശ്യം കേട്ട് കോടതി തന്നെ അമ്പരിപ്പിലാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത്തരം അശ്ലീല സൈറ്റുകളെ നിരോധിക്കാന്‍ പലവട്ടം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. ഇതാണ് കോടതി അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നും യുവതി പറയുന്നു. ദാമ്പത്യ ജീവിതത്തില്‍ വേണ്ടപ്പെട്ട പലകാര്യങ്ങളും ഭര്‍ത്താവ് തനിക്ക് നിഷേധിക്കുകയാണ്. തനിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ട ഭര്‍ത്താവ് പോണ്‍സൈറ്റുകള്‍ ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്ന് യുവതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ലൈംഗിക അടിമ

ലൈംഗിക അടിമ

ഭര്‍ത്താവ് പലപ്പോഴും തന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. ഇത് പലതും പുറത്ത് പറയാന്‍ സാധിക്കാത്തതാണ്. ഇത് അസ്വാഭാവിക രീതിയിലാണെന്നും യുവതി പറയുന്നു. പോണ്‍ സിനിമകളിലേത് പോലുള്ള ലൈംഗിക ബന്ധത്തിനാണ് അദ്ദേഹം നിര്‍ബന്ധിക്കുന്നത്. ഭര്‍ത്താവ് ലൈംഗിക അടിമയാണ്. അദ്ദേഹത്തിന്റെ ലൈംഗിക വൈകൃതം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണെന്നു ഹര്‍ജിയില്‍ പറയുന്നു. ചെറുപ്പം തൊട്ടെ പോണ്‍ സിനിമകളുടെ അടിമയാണ് തന്റെ ഭര്‍ത്താവെന്ന് അടുത്തിടെയാണ് മനസിലായതെന്ന് യുവതി പറഞ്ഞു.

എളുപ്പം ലഭിക്കുന്നു

എളുപ്പം ലഭിക്കുന്നു

രാജ്യത്ത് അവശ്യ സാധനങ്ങളേക്കാള്‍ എളുപ്പം ലഭിക്കുന്നത് പോണ്‍ സൈറ്റുകളാണ്. യുവാക്കളെയും യുവതികളെയും ഒരുപോലെ വഴിതെറ്റിക്കുകയാണ് പോണ്‍സൈറ്റുകള്‍. ബലാത്സംഗം മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ക്ലാസ് മുറികള്‍ പോലും പോണോഗ്രാഫിയുടെ പിടിയിലാണ്. ഇത് നിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. നിരവധി സ്ത്രീകളുടെ ജീവിതം ഇക്കാരണത്താല്‍ തകരുകയാണെന്നും ഹരജിയില്‍ പറയുന്നു.

വീര്യം തകര്‍ക്കുന്നു

വീര്യം തകര്‍ക്കുന്നു

തന്റെ ഭര്‍ത്താവ് ദിവസം മുഴുവന്‍ പോണ്‍ ചിത്രങ്ങളുടെ ലോകത്താണ്. ഇത് അദ്ദേഹത്തിന്റെ വീര്യവും സാധാരണയായി ഉണ്ടാവാറുള്ള ലൈംഗിക താല്‍പര്യങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2015 മുതല്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നത് ഭര്‍ത്താവ് വര്‍ധിപ്പിച്ചു. തന്റെ കുട്ടികളെയോ വീട്ടിലെ കാര്യങ്ങളോ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ കുട്ടികളുടെ മനസ് തകര്‍ക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം പോണ്‍ അടിമയായ ഭര്‍ത്താവ് ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് നിര്‍ബന്ധിക്കുന്നതായും യുവതി കോടതിയില്‍ പറഞ്ഞു.

നിരോധിക്കണം

നിരോധിക്കണം

ഇത്തരം സൈറ്റുകളുടെ ആവശ്യം ഇന്ത്യയില്‍ ആവശ്യമില്ലെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് ചെയ്യാന്‍ വേണ്ട നടപടികള്‍ ഏത്രയും പെട്ടെന്ന് എടുക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ 2013ല്‍ ഓണ്‍ലൈന്‍ വഴിയുള്ള പോണോഗ്രഫി നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി ഉണ്ടായിരുന്നു. അതേസമയം മറ്റൊരാളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് പോണ്‍ സെറ്റ് നിരോധിക്കുന്നതിലൂടെ ഉണ്ടാവുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

English summary
woman moves supreme court over husbands porn addiction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X