വനിതാ പഞ്ചായത്ത് മെമ്പറെകൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ചു; കാരണം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: വനിതാ പഞ്ചായത്ത് മെമ്പറെ തുപ്പല്‍ നക്കിച്ചതായി ആരോപണം. ബിഹാറിലെ ഒരു ഖാപ് പഞ്ചായത്തിനെതിരെയാണ് വനിതാ പഞ്ചായത്ത് മെമ്പറായ ദുലാരി ദേവി(38) പരാതിയുമായെത്തിയത്. ഒരു വാടകപ്രശ്‌നത്തില്‍ ഇടപെട്ട ഖാപ് പഞ്ചായത്ത് യുവതിക്ക് നല്‍കിയ ശിക്ഷയായിരുന്നു ഇത്.

സോളാറില്‍ നിയമോപദേശം ലഭിച്ചു; ഉമ്മന്‍ ചാണ്ടിയും സംഘവും കുരുക്കിലേക്ക്

ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ മീനാപുര്‍ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ബിഷുന്‍പുര്‍ പഞ്ചായത്ത് സമിതി മെമ്പറാണ് ദുലാരി ദേവി. ഇവരെയും ഭര്‍ത്താവിനെയും ഖാപ് പഞ്ചായത്ത് കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു. വാടകപ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായാണ് വിളിപ്പിച്ചത്.

abuse

ഇവിടെ വെച്ച് വാടകക്കാരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇയാള്‍ക്ക് പിന്തുണ നല്‍കിയ ഖാപ് പഞ്ചായത്ത് ബലമായി സ്വന്തം തുപ്പല്‍ യുവതിയെക്കൊണ്ട് നക്കിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പനാപുര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്.

യുവതിയില്‍ നിന്നും അരുണ്‍ സിങ് എന്നയാള്‍ കട വാടകയ്‌ക്കെടുത്തിരുന്നു. മാസം 2,500 രൂപ വാടകയ്ക്കായിരുന്നു മുറിയെടുത്തത്. എന്നാല്‍, 2,000 രൂപ മാത്രമാണ് അടുത്തിടെ നല്‍കിയിരുന്നത്. കട ഒഴിയാന്‍ പറഞ്ഞതോടെ ഇയാള്‍ ഖാപ് പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Woman panchayat member forced to spit and lick in Bihar’s Muzaffarpur district

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്