മുഖ്യമന്ത്രിയുടെ കാല്‍ കഴുകുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ കാല്‍ കഴുകുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജംഷഡ്പൂര്‍ സിറ്റിയിലെ ഗുരു മഹോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു യുവതി മുഖ്യമന്ത്രിയുടെ കാല്‍ കഴുകിയതും ഒരു താലത്തില്‍ പൂക്കള്‍ മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ അര്‍പ്പിച്ചതും.

ബ്രഹ്മ ലോക് ധാമിലെ ഗുരു മഹോത്സവത്തിലെ മുഖ്യ അതിഥിയായെത്തിയതായിരുന്നു മുഖ്യമന്ത്രി. സംഘാടകര്‍ നിയോഗിച്ചതുപ്രകാരമാണ് മുഖ്യമന്ത്രിയുടെ കാല്‍ കഴുകിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് ആചാരത്തിന്റെ ഭാഗമാണെന്നും മറ്റുവിവാദങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും സംഘാകടര്‍ അറിയിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

wash

ഹൈന്ദവ വിശ്വാസ പ്രകാരം ആഷാഡമാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരു പൂര്‍ണിമ ആഘോഷിക്കുന്നത്. ഹിന്ദുക്കളും, ജൈനമതക്കാരും ബുദ്ധമത വിശ്വാസികളും ഗുരു പൂര്‍ണിമ ആഘോഷിക്കുന്നു. ഏതൊരു ഗുരുവാണോ തങ്ങളുടെ ജിവിതത്തിലുടനീളം വഴികാട്ടിയായി കൂടെയുള്ളത് ആ ഗുരുവിനെ പൂജിക്കുന്നതാണ് ഗുരു പൂര്‍ണിമ. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഈ ദിവസം പ്രത്യേക ആചാരപ്രകാരം കൊണ്ടാടുന്നു.

English summary
On Guru Mahotsav, women in Jharkhand wash feet of CM Raghubar Das
Please Wait while comments are loading...