വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസായി; അനുകൂലമായി വോട്ട് ചെയ്തത് 215 എംപിമാര്‍
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. ഇന്ന് നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഭയില്‍ ഇത് പാസായത്. ഐകകണ്‌ഠ്യേനയായിരുന്നു ബില്‍ പാസായത്. സഭയില്‍ ഉണ്ടായിരുന്ന 215 എംപിമാരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ സംസാരിച്ചിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ ഈ ബില്‍ പുതിയൊരു ആത്മവിശ്വാസമുണ്ടാക്കും. രാജ്യത്തിന് ശക്തമായൊരു സന്ദേശം ഇതിലൂടെ നല്‍കാമെന്നും മോദി പറഞ്ഞു.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പാസാക്കുന്ന ആദ്യത്തെ ബില്ലാണിത്. നേരത്തെ ലോക്‌സഭയിലും ബില്‍ പാസാക്കിയിരുന്നു. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിര്‍ണായക ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനം സംവരണത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു.
വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും ഒന്‍പത് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭേദഗതിയില്‍ ആവശ്യപ്പെടുന്നു. 2026നകം സംവരണം നടപ്പിലായില്ലെങ്കില്‍ രാജിവെക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications