സ്വാതന്ത്ര്യദിനത്തിൽ ബിജെപി മന്ത്രിമാരെ പതാക ഉയർത്താൻ അനുവദിക്കില്ല: ട്രാക്ടർ റാലിയെന്ന് കർഷക സംഘടനകൾ
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ഹരിയാണയിൽ വലിയ പ്രക്ഷോഭം നടത്തുമെന്നാണ് കർഷകർ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിമാരെയും ബിജെപി നേതാക്കളെയും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.
ഹരിയാണയിലെ ജിന്ദ് ജില്ലയിലെ ജിന്ദ്- പട്യാല- ദില്ലി ദേശീയ പാതയിലെ ഖാട്കർ ഗോൾ പ്ലാസയിൽ നടത്തിയ ധർണയിൽ വെച്ചാണ് ഒറ്റ ബിജെപി മന്ത്രിമാരെയും ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയത്. ഹരിയാണയിൽ സ്വാതന്ത്ര്യ ദിനത്തിൽ വ്യാപകമായി റാലികളും ട്രാക്ടർ പരേഡ് നടത്തുമെന്നും സംസ്ഥാനത്തെ മന്ത്രിമാർക്ക് കരിങ്കൊടി കാണിക്കുമെന്നും അതോടൊപ്പം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. കർഷകരുടെ കരുത്തറയിക്കാൻ കാർഷിക ഉപകരണങ്ങളും ഏന്തിയായിരിക്കും ട്രാക്ടർ പരേഡ് സംഘടിപ്പിക്കുക.

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
നിലവിൽ ദില്ലിയിലെ ജന്തർ മന്ദിറിലാണ് കർഷക പ്രതിഷേധം പുരോഗമിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധം 200 പേർക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ പോലീസ് അനുമതി നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മാസങ്ങളായി സമരം തുടരുന്നത്.
നേരത്തെ ജനുവരി 26 ന് കർഷകരുടെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാർ ചെങ്കോട്ടയിൽ പ്രവേശിക്കുകയും അവിടെ പതാക ഉയർത്തുകയും ചെയ്തിരുന്നു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായും ബിജെപി നേതാക്കളെയോ എട്ട് ഡെപ്യൂട്ടി കമ്മീഷണർമാരെയോ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കിയിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതോടെ പ്രതിഷേധവുമായി കർഷകർ പാർലമെന്റിലേക്കും എത്തിയിരുന്നു. അടുത്ത മാസം സ്വാതന്ത്ര്യദിനം കൂടി കണക്കിലെടുത്ത് സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലെ മൂന്ന് അതിർത്തികളിൽ ഉൾപ്പെടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications