Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യില്ലേ? കോടതി സംരക്ഷണമില്ല: ബിജെപി ഒപ്പം നിര്‍ത്തുന്നതിന് കാരണം ഇങ്ങനെ

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധം തലസ്ഥാന നഗരിയാകെ അലയടിക്കുകയാണ്. എന്നാല്‍ ആരോപണവിധേയനായ ബിജെപി എംപി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോടതിയില്‍ നിന്ന് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവും വന്നിട്ടില്ല.

പിന്നെ എന്തുകൊണ്ടാണ് പോക്‌സോ കേസ് അടക്കം ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്നത്. നിയമത്തിനെ വെല്ലുവിളിച്ച് നിരവധി പരാമര്‍ശങ്ങളാണ് ബ്രിജ് ഭൂഷണ്‍ നടത്തിയത്. സാക്ഷികളെ ഭയപ്പെടുത്തി പിന്‍മാറ്റാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷേ ബിജെപിയില്‍ അതൃപ്തിയുണ്ടെങ്കിലും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തമാണ്.

brij bushan sharan singh, wrestlers protest

ആരോപണം നേരിടുന്ന വ്യക്തി ജാമ്യം നേടിയാലോ, കേസ് കഴിയുന്നത് വരെയോ, സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നാണ്. ഇവിടെ ഇത് രണ്ടും ബ്രിജ് ഭൂഷണില്‍ നിന്നുണ്ടായിട്ടുണ്ട്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍, അവരുടെ പരിശീലനത്തിന് മുടക്കിയ പണം തിരികെ തരണമെന്നും, മെഡലിനേക്കാള്‍ അപ്പുറം നേട്ടങ്ങളുടെ പേരില്‍ ലഭിച്ച സര്‍ക്കാര്‍ ജോലിയാണ് കളയേണ്ടതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു.

ഇതെല്ലാം ആരോപണവിധേയന്‍ ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ്. പോക്‌സോ കേസ് ഗുരുതരമായത് കൊണ്ട് തീര്‍ച്ചയായും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാം. പക്ഷേ ഇതെല്ലാം പോലീസ് ഓഫീസറുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്. ഇത്രയധികം പരാമര്‍ശങ്ങള്‍ തുടരെ നടത്തുന്ന സാഹചര്യത്തില്‍ പോലീസിന് ബ്രിജ് ഭൂഷനെ മറ്റൊരു കാര്യവും പരിഗണിക്കാതെ തന്നെ അറസ്റ്റ് ചെയ്യാം.

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എവിടെയും പറഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷിച്ചിട്ടില്ല. പോലീസ് തന്നെ ഒന്നും ചെയ്യില്ലെന്ന് ബ്രിജ് ഭൂഷണ് വ്യക്തമാണ്. മെയ് അഞ്ചിന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്, ബ്രിജ് ഭൂഷനെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ്. മൊഴിയും രേഖപ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞിരുന്നു.

പോക്‌സോ വകുപ്പ് പ്രകാരം ഒരു ഇര ആരോപണം ഉന്നയിച്ചാല്‍ തന്നെ കേസെടുക്കാം. ബ്രിജ് ഭൂഷന്റെ പേര് ഇര പറഞ്ഞിട്ടില്ലെങ്കില്‍ പോലീസിന് മിണ്ടാതിരിക്കാം. പക്ഷേ ഇവിടെ അതാണോ സാഹചര്യം എന്നറിയില്ല. അതിനര്‍ത്ഥം പോലീസ് കേസ് വേഗത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് മനസ്സിലാവുന്നത്.

ബ്രിജ് ഭൂഷന്റെ കേസില്‍ എഫ്‌ഐആറില്‍ അദ്ദേഹം തന്നെയാണ് കുറ്റാരോപിതന്‍. ബ്രിജ് ഭൂഷന്‍ പീഡിപ്പിച്ചു എന്ന് തന്നെയാണ് കേസുള്ളത്. ഗുസ്തി ഫെഡറേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന പോലീസ് വാദം അസംബന്ധമാണ്. റെസ്ലിംഗ് ഫെഡറേഷന്റെ റിപ്പോര്‍ട്ടിന് പകരം പോലീസ് തന്നെയാണ് ഇങ്ങനൊരു സംഭവത്തില്‍ അന്വേഷിച്ച് തെളിവ് കണ്ടെത്തേണ്ടത്.

ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് ഗുസ്തി താരങ്ങളുടെ സംഘടനയുടെ തലപ്പത്ത് ഇപ്പോഴും ബ്രിജ് ഭൂഷണ്‍ ഉണ്ട് എന്നതാണ്. പോക്‌സോ കേസില്‍ അറസ്റ്റുണ്ടാവില്ലെന്ന ഈ തീരുമാനമാണ് ഡല്‍ഹി പോലീസിന് എങ്കില്‍ മറ്റ് കേസുകളിലും ഇതുപോലെ തീരുമാനമെടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ അത് പരാതിയുമായി വരുന്നവരെ മാനസികമായും തകര്‍ക്കും. പലരും ഭയന്ന് ആരോപണം ഉന്നയിക്കാന്‍ പോലും മടിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+