ഗുസ്തി താരങ്ങളുടെ പ്രതിഷേധ വേദിയില്‍ സംഘര്‍ഷം; പോലീസുമായി ഉന്തും തള്ളും
ദില്ലി: ഗുസ്തി താരങ്ങളുടെ പ്രതിഷേധ ഭൂമിയില്‍ സംഘര്‍ഷം. ദില്ലി പോലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. അതേസമയം ദില്ലി പോലീസ് സംഘം മദ്യപിച്ച് വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് ഗുസ്ത താരങ്ങള്‍ ആരോപിക്കുന്നത്. ബുധനാഴ്ച്ച രാത്രിയോടെയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്ന് താരങ്ങള്‍ പറയുന്നു.
പല വനിതാ ഗുസ്തി താരങ്ങളെയും മോശമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചെന്നും, അവരെ കൈയ്യേറ്റം ചെയ്തുവെന്നും താരങ്ങള്‍ ആരോപിക്കുന്നു. നിരവധി ഗുസ്തി താരങ്ങള്‍ക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ദില്ലി പോലീസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധ ഭൂമിയായ ജന്തര്‍ മന്ദറില്‍ ഇത് ആദ്യമായിട്ടാണ് സംഘര്‍ഷം നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി പോലീസിലെ യൂനിഫോം ധരിച്ച പോലീസുകാരോട് ഗുസ്തി താരങ്ങള്‍ തര്‍ക്കിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗുസ്തി താരങ്ങളെ ആക്രമിച്ച ഒരു പോലീസുകാരനെ താരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്യാമറയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.അത് ദൃശ്യങ്ങളില്‍ വന്നിട്ടുണ്ട്.
കനത്ത മഴ പെയ്തതോടെ ഗുസ്തി താരങ്ങള്‍ ഒരു ചെറിയ ടെന്റ് പോലുള്ള സൗകര്യം ഇവിടെ ഉണ്ടാക്കിയിരുന്നു. ഇവിടെ ഉറങ്ങാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാര്യം ആംആദ്മി പാര്‍ട്ടിയും സ്ഥിരീകരിച്ചു. ഗുസ്തി താരങ്ങള്‍ ഇവര്‍ക്ക് കിടക്കാനായി കുറച്ച് തലയിണയും കിടക്കയുമായി ഇവിടേക്ക് വന്നതായിരുന്നു. എന്നാല്‍ പോലീസ് ഇവരെ തടയുകയായിരുന്നു.
വിനേഷ് ഫോഗട്ടിനെ മദ്യപിച്ചെത്തിയ ധര്‍മേന്ദ്രയെന്ന പോലീസുകാരന്‍ അധിക്ഷേപിക്കുകയായിരുന്നു. ഇവരുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മുന്‍ ഗുസ്തി താരം രാജ് വീര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മരം കൊണ്ടുള്ള മടക്കാന്‍ സാധിക്കുന്ന കട്ടിലാണ് ഇവര്‍ കൊണ്ടുവന്നത്. താരങ്ങള്‍ക്ക് കിടക്കാനായിട്ടായിരുന്നു ഇത്.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
നിലത്താകെ മഴ പെയ്ത് നനഞ്ഞിരിക്കുകയാണ്. ഈ സമയത്താണ് അവിടെ ഈ പോലീസുകാരന്‍ എത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. വനിതാ പോലീസ് വരുന്നത് വരെ ഇയാള്‍ കാത്തുനിന്നില്ല. ഞങ്ങളെ പിടിച്ച് തള്ളുകയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ചിലരെ പോലീസ് വടികൊണ്ട് തലയ്ക്ക് അടിച്ചതായും വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ അനുഭവിക്കാനാണോ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ മെഡലുകള്‍ നേടിയത്. ഈ പുരുഷ കോണ്‍സ്റ്റബിളുകള്‍ ഞങ്ങളെ തള്ളിമാറ്റുമ്പോഴും, മര്‍ദിക്കുമ്പോഴും എവിടെയായിരുന്നു വനിതാ പോലീസുകാര്‍ എന്നും വിനേഷ് ഫോഗട്ട് ചോദിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഞങ്ങളുടെ സഹോദരിമാരും സഹോദരന്മാരുമാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങളുടെ അഭിമാനത്തെയാണ് തൊട്ടുകളിക്കുന്നത്. രാവിലെ തന്നെ ജന്ദര്‍ മന്ദറിലെത്തുമെന്നും ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications