ഗുസ്തി സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം; മന്ത്രിക്ക് മുന്നില്‍ 5 ആവശ്യങ്ങളുമായി ഗുസ്തി താരങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രിയെ കണ്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍. ഗുസ്തി സംഘടനയെ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന് പകരം ഒരു വനിതാ അധ്യക്ഷ നയിക്കണമെന്നാണ് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നാണ് താരങ്ങള്‍ മന്ത്രിയെ കണ്ടത്.
അഞ്ച് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെച്ചത്. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, എന്നിവര്‍ ഇന്ന് മന്ത്രിയുടെ വീട്ടിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ട്വിറ്ററിലൂടെ മന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. ഗുസ്തി താരങ്ങളും സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണിത്.

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കടുത്ത നിലപാടിലാണ് ഗുസ്തി താരങ്ങള്‍. ശനിയാഴ്ച്ച ഇവര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ബ്രിജ്് ഭൂഷനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നത് അടക്കം ഇവര്‍ യോഗത്തില്‍ ചോദിച്ചിരുന്നു. റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ വാക്കുപാലിച്ചില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ബ്രിജ് ഭൂഷണ്‍ ഇപ്പോഴും ഗുസ്തി സംഘടനയുടെ തലപ്പത്ത് തുടരുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. ഇതൊന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് തെൡയിക്കുന്നതാണെന്നും താരങ്ങള്‍ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സംഘടനയില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കി, ഒരു വനിതാ അധ്യക്ഷയെ നിയമിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബ്രിജ് ഭൂഷണ്‍ സിംഗോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ റെസ്ലിംഗ് ഫെഡറേഷന്റെ ഭാഗമാവരുതെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ചുമത്തിയ കേസുകളെല്ലാം പിന്‍വലിക്കണമെന്നും താരങ്ങള്‍ മന്ത്രിയെ അറിയിച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ മന്ത്രിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം വിനേഷ് ഫോഗട്ട് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തിയിട്ടില്ല. ഇവര്‍ ഹരിയാനയിലെ സ്വന്തം ഗ്രാമമായ ബലാലിയിലാണ് ഉള്ളത്. ഇവിടെ പഞ്ചായത്ത് നടക്കുന്നുണ്ട്. അതില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. ' സര്‍ക്കാര്‍ ഗുസ്തി താരങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. അവരെ ഒരിക്കല്‍ കൂടി ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുകയാണെന്നും' അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.
ജനുവരിയിലാണ് താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ അറസ്റ്റ് ഒന്നും നടക്കാത്തത് കൊണ്ട് ഏപ്രില്‍ 23ന് വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. ഇതുവരെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications