യുപിയിൽ യോഗിയുടെ സ്ത്രീ സുരക്ഷ പദ്ധതിയ്ക്ക് പുല്ല് വില!!! രണ്ട് മാസം കൊണ്ട് നടന്നത് 179 ബലാത്സംഗം

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ഉത്തർ പ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറി രണ്ടു മാസം തികയുമ്പോൾ ഇതു വരെ നടന്നത് 240 കൊലപതാകങ്ങളും 179 ബലാത്സങ്ങളും.ദിവസം പ്രതി കനത്ത ക്രമസമാധന പ്രശ്നങ്ങളാണ് യുപിൽ രേഖപ്പെടുത്തുന്നത്. യോഗി സർക്കാർ അധികാരത്തിലേറിയ ശേഷം കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ വലിയതോതിലുള്ള വർദ്ധനവാണ് ഉണ്ടായത്‌. യുപിയിൽ ബിജെപി സര്‍ക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംഘർഷങ്ങളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും നാൾക്കു നാൾ വർദ്ധിച്ചു വരുകയാണ്.

ഈ വർഷം മാർച്ച് 15നും ഏപ്രിൽ 15നും ഇടയിലായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടിയായാണ് ബലാത്സംഗങ്ങളാണ് വര്‍ദ്ധിച്ചത്. കൊലപാതകങ്ങള്‍ ഇരട്ടിയായി. 2016ൽ 41 ബലാത്സംഗങ്ങള്‍ നടന്നപ്പോള്‍, ഈ വർഷം 179പേരാണ് ബലാത്സംഗങ്ങള്‍ക്കിരകളായത്. മൂന്ന് കവര്‍ച്ചാ ആക്രമണങ്ങള്‍ നടന്നിടത്ത് ഇക്കൊല്ലം 20എണ്ണം. കൊലപാതകങ്ങള്‍ 101ൽ നിന്നും 240ആയാണ് ഉയര്‍ന്നത്. അക്രമങ്ങളുടെ ആധിക്യത്തോടൊപ്പം ആളുകള്‍ നിയമം കയ്യിലെക്കുന്ന അവസ്ഥയും ക്രമാതീതമാണ്.

yogi

കുറ്റവാളികളെ പ്രതിരോധിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് യോഗി സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു മാസങ്ങളായി ജനങ്ങള്‍ നിരാശയുടെ നിഴലിലാണ്. ക്രമസമാധാനം നിലനിർത്തുന്നതില്‍ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. യുപി കോണ്‍ഗ്രസ് നേതാവ് അശോക് സിംങ് പറയുന്നു. കുറേയധികം പ്രസംഗിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും നല്‍കുന്ന ഉറപ്പുകളെക്കുറിച്ചെല്ലാം വിസ്മരിച്ച അവസ്ഥയിലാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
in up after 2 month 179 rape case registered
Please Wait while comments are loading...