കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്തുവിവരങ്ങളും നികുതി വിവരങ്ങളും നല്‍കണം; സര്‍ക്കാര്‍ ജീവനക്കാരെ മണിച്ചിത്ര താഴിട്ട് പൂട്ടി യോഗി

Google Oneindia Malayalam News

ലക്‌നൗ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് സ്വത്ത്- ആദായനികുതി വിവരങ്ങള്‍ സമര്‍പ്പിയ്ക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 15 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലോക് ഭവനില്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് മുന്‍ഗണന നല്‍കാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഞായറാഴ്ച തന്നെ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യവും പരിഗണയിലുണ്ട്. അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന ആദിത്യനാഥ് തിങ്കളാഴ്ച രണ്ട് അറവുശാലകള്‍ പൂട്ടിച്ചിരുന്നു.

photo

സംസ്ഥാനത്ത് ആര്‍ക്കും വിഐപി പരിഗണന ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടമെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ജീവനക്കാരോട് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് പുറമേ പോലീസ് സേനയിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പഞ്ചാബില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ അമരീന്ദര്‍ സിംഗും ബീക്കണ്‍ ലൈറ്റുകള്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

English summary
Uttar Pradesh Chief Minister Adityanath Yogi on Monday directed state government officials to provide details of their movable and immovable properties and income tax within 15 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X