കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി മുഖ്യമന്ത്രി വാക്കു പാലിക്കുന്നു; കണ്ടുപഠിക്കണം കേരളം, കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്

Google Oneindia Malayalam News

ലഖ്‌നൊ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 36359 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ ധാരണയായിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. സംസ്ഥാനത്തെ 15 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണം നിക്ഷേപിക്കുന്ന രീതിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഈ രീതിയില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകളായിരിക്കും എഴുതിത്തള്ളുക. ഇതോടെ 2.1 ലക്ഷം കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കും.

yogi-adityanath

ഉത്തര്‍പ്രദേശില്‍ അധികാരം പിടിയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിട്ടള്ള സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആന്റി റോമിയോ സ്‌ക്വാഡും അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതിവുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ഫലപ്രദമായി നടത്തിവരുന്നുണ്ട്. 26 അനധികൃത അറവുശാലകളാണ് ഇതുവരെ സംസ്ഥാനത്ത് അടച്ചുപൂട്ടിയതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Delivering on BJP's poll promise to small and marginal farmers, the Yogi Adityanath cabinet on Tuesday decided to waive off farmers crop loans up to Rs 1 lakh, totalling a staggering Rs 36,359 crore, at its very first meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X