
യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്‍, യുവതിക്ക് 50 ഓളം സ്റ്റിച്ച്!
ചണ്ഡീഗഢ്: പിറ്റ് ബുള്‍ നായയുടെ ആക്രമണത്തില്‍ യുവതിക്കും കുട്ടികള്‍ക്കും ഗുരുതര പരിക്ക്. ഹരിയാനയിലെ രേവാരി ജില്ലയിലാണ് സംഭവം. 50 ലധികം സ്റ്റിച്ചുകളാണ് പിറ്റ് ബുള്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിക്ക് വേണ്ടി വന്നത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികള്‍ ആശുപത്രി വിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ കാലിലും കൈയിലും തലയിലും ആയാണ് 50 സ്റ്റിച്ചുകള്‍ വേണ്ടി വന്നത് എന്ന് അവരുടെ കുടുംബം പറയുന്നു.
ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജ്, ഒക്ടോബര്‍ 14 ന് ഭാര്യയ്ക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് അവരുടെ വളര്‍ത്തുനായ കുട്ടികളേയും ഭാര്യയേയും ആക്രമിച്ചത്. നായയെ പലതവണ വടികൊണ്ട് അടിച്ചിട്ടും ആക്രമണം നിര്‍ത്തിയില്ല എന്ന് സൂരജ് പറഞ്ഞു.
മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്സിന്റെ ബസിനെതിരേയും നടപടി, ആരാധകര് കലിപ്പില്
ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെയും രണ്ട് കുട്ടികളെയും നായയില്‍ നിന്ന് രക്ഷിച്ചത്. പിറ്റ് ബുള്‍സ്, റോട്ട്വീലര്‍ എന്നിവയുടെ ആക്രമണം തടയാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തിടെ, പഞ്ചാബിലെ ഗുരുദാസ്പൂരിലെ അഞ്ച് ഗ്രാമങ്ങളിലായി 12 പേരെ പിറ്റ്ബുള്‍ ആക്രമിച്ചിരുന്നു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ചാണ് നായ ആളുകളെ ആക്രമിച്ചത്. ജൂലൈ 12 ന് ലഖ്നൗവില്‍ പിറ്റ്ബുള്‍ നായ തന്റെ യജമാനത്തിയെ കടിച്ചുകീറി കൊന്നിരുന്നു.
പേവിഷ ബാധയുള്ള നായ്ക്കളുടെ കടിയേറ്റ് ഇന്ത്യയില്‍ പ്രതിവര്‍ഷം 20,000 പേര്‍ കൊല്ലപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ലോകത്തിലെ ആകെ കേസുകളില്‍ 36 ശതമാനമാണ്. 2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ 14.50 ലക്ഷത്തിലധികം നായ്ക്കളുടെ മൃഗങ്ങളുടെ കടിയേറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
നയന്താര-വിഘ്നേഷ് ദമ്പതികള്ക്കായി വാടകഗര്ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്ട്ട്
2021 ല്‍ 17 ലക്ഷം പേര്‍ക്കാണ് കടിയേറ്റിരുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈ വര്‍ഷം ഇത് 24 ലക്ഷമാകും എന്നാണ് വിലയിരുത്തല്‍. ഗാസിയാബാദ്, കാണ്‍പൂര്‍ എന്നീ നഗരങ്ങള്‍ പിറ്റ് ബുളിനെ വളര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്.