പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളെയും സഹോദരിയെയും കഴുത്തറത്തു കൊന്നു,സംഭവം നമ്മുടെ നാട്ടില്‍ തന്നെ

  • By: Afeef Musthafa
Subscribe to Oneindia Malayalam

ചെന്നൈ: ദളിത് യുവതിയുമായുള്ള പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും കഴുത്തറത്ത് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് യുവാവിന്റെ കുറ്റസമ്മതം. യുവതിയുമായുള്ള പ്രണയത്തെ എതിര്‍ക്കുകയും സ്വത്ത് മുഴുവന്‍ സഹോദരിക്ക് നല്‍കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞതുമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് വെല്ലൂര്‍ തിരുപട്ടൂരിലെ തമിഴരശന്‍ പോലീസിനോട് പറഞ്ഞു.

നവംബര്‍ 28 തിങ്കളാഴ്ചയാണ് തമിഴരശന്റെ അച്ഛന്‍ മോഹന്‍, അമ്മ രാജ്വേശരി, സഹോദരി സുകന്യ എന്നിവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനുമായുള്ള വഴക്കിനിടെ തമിഴരശനും പരിക്കേറ്റിരുന്നു. പോലീസിനോട് ആദ്യം പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ തമിഴരശന്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

വീട്ടുകാരോട് ദേഷ്യമായി

വീട്ടുകാരോട് ദേഷ്യമായി

തമിഴരശന്‍ ദളിത് യുവതിയുമായി പ്രണയത്തിലാണെന്ന് സഹോദരിയാണ് മാതാപിതാക്കളോട് പറഞ്ഞത്. ഇതറിഞ്ഞ വീട്ടുകാര്‍ യുവാവിന്റെ പ്രണയബന്ധത്തെ എതിര്‍ത്തിരുന്നു.

സ്വത്ത് നല്‍കില്ലെന്ന് പറഞ്ഞു

സ്വത്ത് നല്‍കില്ലെന്ന് പറഞ്ഞു

ഇതിനിടെ തന്റെ കൈയില്‍ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ അച്ഛന്‍ തിരികെ ചോദിച്ചു. സ്വത്തുക്കളെല്ലാം സഹോദരിയുടെ പേരിലാക്കുമെന്നും തമിഴരശനു നല്‍കില്ലെന്ന് പറഞ്ഞതും മാതാപിതാക്കളെ കൊല്ലാന്‍ പ്രേരണയായി.

അച്ഛന്‍ വരാന്‍ കാത്തിരുന്നു

അച്ഛന്‍ വരാന്‍ കാത്തിരുന്നു

നവംബര്‍ 28 പുലര്‍ച്ചെയാണ് ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെയും സഹോദരിയെയും തമിഴരശന്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. രാത്രി ജോലിക്ക് പോയ അച്ഛന്‍ രാവിലെ വന്നപ്പോള്‍ അച്ഛനെയും അക്രമിച്ചു. ഇതിനിടയിലാണ് യുവാവിനും പരിക്കേറ്റത്. ശേഷം അച്ഛനെയും കൊലപ്പെടുത്തി.

തമിഴരശന്‍ ആശുപത്രിയില്‍

തമിഴരശന്‍ ആശുപത്രിയില്‍

കൊല്ലപ്പെട്ട സുകന്യയുടെ വിവാഹം 2016 ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കുറ്റസമ്മതം നടത്തിയ തമിഴരശന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
Youth Admits to Murdering His Parents and Sister They Had opposed His Love Affair.
Please Wait while comments are loading...