കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുളക് വേണ്ടെന്ന് സൗദി

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: സൗദി അറേബ്യ ഇന്ത്യയില്‍ നിന്നുള്ള മുളക് ഇറക്കുമതി നിരോധിച്ചു. എല്ലാത്തരം മുളകകളും നിരോധനത്തില്‍ ഉള്‍പ്പെടും. സൗദി ഇന്ത്യന്‍ മുളകിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് 30 മുതല്‍ തന്നെ സൗദി ഇന്ത്യന്‍ മുളകിന് നിരോധനം ഏര്‍പ്പെടുത്തയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നുള്ള മുളകുകളില്‍ അമിതമായ കീടനാശിനി പ്രയോഗമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധം. എന്നാല്‍ നിരോധനം താത്കാലികമാണെന്നും സൗദിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ മുന്‍പന്തിയിലാണ് കുരുമുളക് അടക്കമുള്ള മുളകുളുടെ സ്ഥാനം.

indian-pepper

സൗദിയുടെ നിരോധം ഇന്ത്യന്‍ കയറ്റുമതി മേഖലയെ ബാധിച്ചേക്കും. മറ്റു രാജ്യങ്ങളും സൗദിയുടെ പാത പിന്തുടര്‍ന്നാല്‍ കയറ്റുമതിക്കാര്‍ക്ക് കോടികളുടെ നഷ്ടമാകും ഫലം. 1,81,500 ടണ്‍ മുളകകാണ് 2013 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ഇന്ത്യ കയറ്റി അയച്ചത്. 30 ലക്ഷം ഡോളര്‍ ഈ വഴി വിദേശ നാണ്യമായി ഇന്ത്യയ്ക്ക ലഭിക്കുകയും ചെയ്തതായി ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും മാമ്പഴത്തിനും അമിത കീടനീശിനി പ്രയോഗമുണ്ടെന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മെയ് ഒന്നു മുതല്‍ വിലക്ക് പ്രാബല്യത്തിലുണ്ട്. അതിനിടയിലാണ് സൗദി മുളകുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് ഓഫ് വെജിറ്റബ്ള്‍സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

English summary
Indian pepper import bans Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X