കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ആക്രണം; 10 മരണം

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. പത്ത് പേരെങ്കിലും കൊല്ലെപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളിലാണ് അഭയാര്‍ത്ഥി ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്.

ഒരാഴ്ചക്കിടെ ഐക്യരാഷ്ട്ര സഭ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ രണ്ടാമത്തെ ആക്രമണം ആണിത്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല.

Gaza

റാഫയിലെ സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഹമാസ് തീവ്രവാദികള്‍ ഒളിച്ചുപാര്‍ക്കുന്നു എന്ന് നേരത്തേ ഇസ്രായേല്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈനികനെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സൈനികന്റെ മരണം ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഗാസക്ക് മേല്‍ സൈന്യത്തിന്റെ പ്രതികാരവര്‍ഷമായിരുന്നു.

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന് പറയപ്പെടുന്ന സൈനികന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇസ്രായേലില്‍ ഈ വിഷയം വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട് . വെടി നിര്‍ത്തലിന് തയ്യാറല്ലെങ്കിലും ഗാസയില്‍ സൈനിക സാന്നിധ്യം കുറക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
An Israeli air strike killed at least 10 people and wounded about 30 others on Sunday in a UN-run school in the southern Gaza Strip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X