Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയഭേദകം വിമാനത്താവളത്തിലെ കാഴ്ച്ചകള്‍, നാടുവിടുന്നവരെ തടഞ്ഞ് താലിബാന്‍, കൊല്ലപ്പെട്ടത് 10 പേര്‍

കാബൂള്‍: ഹൃദയഭേദകമായ കാഴ്ച്ചകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാന്‍ കഴിയുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പലരും വിമാനങ്ങളില്‍ അള്ളിപിടിച്ചിരുന്ന് രക്ഷപ്പെടാനൊക്കെ ശ്രമിച്ചിരുന്നു. താലിബാനെ അവര്‍ അത്രത്തോളം ഭയപ്പെടുന്നുവെന്ന് വ്യക്തമാണ്. അമേരിക്കന്‍ സൈനിക ജെറ്റില്‍ കയറാനുമുള്ള തിക്കിലും തിരക്കലും അടക്കം വന്‍ അപകടമാണ് സംഭവിച്ചിരിക്കുന്നത്. പത്ത് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കാബൂളാകെ താലിബാന്റെ കൈകളിലാണ്. അതേസമയം ഇതുവരെ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും അഫ്ഗാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

പക്ഷേ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പലരും യൂണിവേഴ്‌സിറ്റികളും കോളേജുകളും വരെ താലിബാനെ പേടിച്ച് അടച്ച് കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഇനിയുള്ള കാലം വിദ്യാഭ്യാസം ലഭിക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും ബാക്കിയാണ്. റണ്‍വേയിലൂടെ ജനങ്ങള്‍ പരക്കം പായുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. യുഎസ് ട്രൂപ്പുകള്‍ മുന്നറിയിപ്പെന്ന തരത്തില്‍ ആകാശത്തേക്ക് വെടിവെക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ വിമാനത്തില്‍ കയറിപറ്റാനായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ശ്രമം. വിമാനത്തിന്റെ ചിറകുകള്‍ അള്ളി പിടിച്ച് ഇരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

വിമാനം റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ ജനക്കൂട്ടം ഓടിവരുന്നതും മറ്റൊരു വീഡിയോയില്‍ ഉണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് വീണ് മരിക്കുകയും ചെയ്തു. നിരവധി പേരാണ് വിമാനത്തില്‍ നിന്ന് വീണത്. ഏഴ് പേര്‍ ഈ കൂട്ടപ്പൊരിച്ചിലില്‍ കൊല്ലപ്പെട്ടു. അതേസമയം ജനങ്ങളുടെ ദുരിതമൊന്നും താലിബാന്‍ കാര്യമായിട്ടെടുത്തിട്ടില്ല. കാബൂള്‍ നഗരത്തിലാണ് അവര്‍ ആഘോഷത്തിലാണ്. നഗരങ്ങളില്‍ പട്രോളിംഗ് നടത്തുകയാണ്. കാബൂള്‍ വിമാനത്താവളം അവര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ നാടുവിടുന്നത് തടയാനാണ് നീക്കം. കിരാത ഭരണം തിരിച്ചുവരുമെന്ന ജനങ്ങളുടെ ഭയം ഇല്ലാതാക്കാനാണ് താലിബാന്റെ നീക്കം.

സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

വലിയൊരു സൈനിക വലയം തീര്‍ത്ത് ജനങ്ങളെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയാണ് താലിബാന്‍ പോരാളികള്‍. മുന്നറിയിപ്പായി ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നുണ്ട്. രാത്രി വൈകിയിട്ടും റണ്‍വേയില്‍ ഇരിക്കുകയാണ് പലരും കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് ഇതിനിടെ തുര്‍ക്കി പിന്മാറിയിരിക്കുകയാണ്. നാറ്റോ പിന്‍മാറിയ സാഹചര്യത്തില്‍ തുര്‍ക്കി നിയന്ത്രണം ഏറ്റെടുക്കുമെന്ന് പറഞ്ഞത്. എന്നാല്‍ താലിബാന്‍ ആവശ്യപ്പെട്ടാല്‍ സാങ്കേതിക-സുരക്ഷ പിന്തുണ നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചു. അതേസമയം വലിയൊരു ജനവിഭാഗത്തെ രാജ്യം വിടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയാണ് താലിബാന് മുന്നിലുള്ള പ്രശ്‌നം.

അതേസമയം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിക്കും. ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് പ്രഖ്യാപനം. കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിച്ചാല്‍ അവരെ കൂടുതലായി സ്വാഗതം ചെയ്യുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു. പല കാര്യങ്ങള്‍ക്കും ഇന്ത്യക്കൊപ്പം നിന്നവരെ ഈ അവസരത്തില്‍ സഹായിക്കും. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളൊക്കെ റദ്ദാക്കിയിരിക്കുകയാണ്. അത് ആരംഭിച്ചാല്‍ ജനങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം ആരംഭിക്കുമെന്നും ബഗ്ച്ചി പറഞ്ഞു.

അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന 120 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിലായിരിക്കും ഇത്. നേരത്തെ വ്യോമസേനയുടെ വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയില്‍ ചില ഉപകരണങ്ങളുമായി തിരിച്ചെത്തിയിരുന്നു. 46 ഉദ്യോസ്ഥരും വിമാനത്തിലുണ്ടായിരുന്നു. 500 ഓളം ഇന്ത്യന്‍ അധികൃതരും സുരക്ഷാ സ്റ്റാഫുകളും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതേസമയം അമേരിക്കയുടെ യുദ്ധം താനൊരിക്കലും മറ്റൊരു പ്രസിഡന്റിന്റെ കൈകളിലേക്ക് കൈമാറില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. എന്റെ ഭരണത്തോടെ അത് അവസാനിക്കും. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തെ ബൈഡന്‍ ന്യായീകരിച്ചു. യുഎസ് സംഘത്തെ താലിബാന്‍ ആക്രമിച്ചാല്‍ തിരിച്ചടി അതിരൂക്ഷമായിരിക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

Recommended Video

cmsvideo
    China welcomes Taliban and says ready for friendly relation | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+