ആയിരം കൊലയാളി തേനിച്ചകൾ 250 തവണ കുത്തി; 60കാരനും വളർത്തുനായയ്ക്കും ഗുരുതര പരിക്ക്
തേനിച്ചകൾ നമ്മൽ വിചാരിക്കുന്ന പോലെ നിസ്സാരക്കാരല്ല. തേനിച്ചയുടെ കുത്തേറ്റാൽ ഒരുപക്ഷേ മരണം വരെ സംഭവിക്കാം. ഇത്തരത്തിൽ അപകടകാരിയ തേനിച്ചകളിൽ ഒന്നാണ് . ഒരു കൊലയാളി തേനിച്ച കുത്തിയാൽ തന്നെ സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് അപ്പോൾ 1000 തേനിച്ചകളുടെ കുത്തേറ്റാലോ.. അതെ, 60 വയസ്സുള്ള ഒറ്റക്കാലുമാത്രം ഉള്ള മനുഷ്യനെയാണ് 1000 തേനിച്ചകൾ കുത്തിയത്. ഇദ്ദേഹത്തിന്റെ നായയേയും തേനിച്ചകൾ കുത്തി. അരിസോണയിലാണ് സംഭവം. 250 ൽ അധികം തവണയാണ് തേനിച്ചകൾ ഇദ്ദേഹത്തെ കുത്തിയത്.
അഗ്നിശമന സേനയ്ക്ക് പോലും ഇവയെ എളുപ്പം ഓടിക്കാൻ സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ ഹോസ് ഉപയോഗിച്ച് തേനിച്ചകളെ ഓടിക്കും വരെ കുത്തുന്നത് തുടർന്നു. മഅരിസോണ ഫാമിലി പറയുന്നതനുസരിച്ച്, ശനിയാഴ്ച രാത്രി ഫ്ലോറൻസിന്റെ പ്രാന്തപ്രദേശത്ത് നടക്കാൻ പോയ ജോൺ ഫിഷറെയും (60) നായ പിപ്പിനേയും ആണ് ആയിരത്തോളം തേനീച്ചകൾ ആക്രമിച്ചത്. കൂട്ടംകൂടിയ തേനിച്ചകൾ കുത്തുകയായിരുന്നു. ഏകദേശം എട്ട് വർഷം മുമ്പ് അണുബാധയേറ്റ് ജോണിന്റെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു.

അതുകൊണ്ട ഒഴിഞ്ഞുമാറൽ അത്ര എളുപ്പമാല്ലായിരുന്നു. ജോൺ നിലത്ത് ഇഴയാൻ ശ്രമിച്ചു. ക്രൂരമായ ആക്രമണത്തിൽ തന്റെ ശരീരത്തിൽ 250-ലധികം കുത്തുകൾ ഏറ്റിരുന്നു, ഇത് കൈകളിലും കണ്ണുകളിലും വായയിലും ചെവിയിലും കാലുകളിലും പുറകിലും കുത്തുകളുണ്ടായെന്നും വീൽചെയർ മറിഞ്ഞതിനെത്തുടർന്ന് നിലത്ത് ഇഴയുന്നതിൽ നിന്ന് പരിക്ക് ഉണ്ടായെന്നും ജോൺ ഫിഷർ പറഞ്ഞു. .
"തേനിച്ചകളിൽ നിന്ന് അകന്നുപോകാൻ ഞാൻ കുറച്ച് സമയത്തേക്ക് ഇഴഞ്ഞുനടന്നു, പക്ഷേ അവ എന്നെ പിന്തുടർന്നു," ഫിഷർ അരിസോണ ഫാമിലിയോട് പറഞ്ഞു. കൈകളിലും കണ്ണുകളിലും വായയിലും ചെവിയിലും കാലുകളിലും പുറകിലും തേനീച്ച കുത്തേറ്റതിനാൽ അദ്ദേഹക്കിന്റെ ശരീരം വീർത്തി അവസ്ഥയിലാണ്. കാൽമുട്ടിലും കൈമുട്ടിലും നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങിയതിന്റെ പാടുകളും ഉണ്ട്. തന്റെ നായ പിപ്പിനും 50 തവണ കുത്തേറ്റതായും നായയെ മൃഗാശുപത്രിയിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
പിപ്പിൻ ഇപ്പോൾ വീട്ടിലാണ്, പത്തിൽ 9 ശതമാനവും അതിജീവിക്കുമെന്നാണ് കരുതുന്നത്, പക്ഷേ അവൻ മോശം അവസ്ഥയിലാണ്. "അവൻ രോഗിയാണ്. ഞങ്ങൾ അവനെ മരുന്ന് കുടിപ്പിക്കാൻ ശ്രമിക്കുന്നു. അവന് വളരെ വേദനയുണ്ട്, അവൻ വളരെ ക്ഷീണിതനായിട്ടാണ് കാണാൻ സാധിക്കുന്നത്. ഞങ്ങൾ അവന് ബെനാഡ്രിലും നൽകുന്നു, അവന് രക്ഷപ്പെടും എന്നാണ് ഞങ്ങൾ കരുതുന്നത്," ഫിഷർ പറഞ്ഞു.












Click it and Unblock the Notifications