12കാരനായ ചാവേര്‍ ഐസിസ് അനുഭാവിയോ!!! തുര്‍ക്കി സ്‌ഫോടനത്തിന് പിന്നില്‍ സംഭവിച്ചതിങ്ങനെ
ഇസ്താന്‍ബുള്‍: തുര്‍ക്കിയിലെ ഗാസിയാന്‍ഡെപ്പില്‍ 51 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ ചാവേറായത് 12 വയസ്സുകാരനെന്ന് കണ്ടെത്തല്‍. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ഡോഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കി ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച വിവാഹ ആഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 94 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ 17 പേരുടെ നില ഗുരുതരമാണ്. 12കാരനെ ഇരയാക്കി സ്‌ഫോടനം നടത്തിയെന്നാണ് തുര്‍ക്കി വിലയിരുത്തുന്നത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഐസിസിനെതിരെയുള്ള പോരാട്ടം ശക്തിപ്പെട്ട സാഹചര്യത്തില്‍ കുട്ടിച്ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഐസിസ് പദ്ധതിയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. അമേരിക്കയ്ക്ക് പിന്നാലെ റഷ്യയും ഐസിസിനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ ഐസിസിന് പല സ്വാധീന മേഖലകളും നഷ്ടമായിരുന്നു.

ഗാസിയാന്‍ഡെപ്പില്‍ ഐസിസ്
സിറിയയില്‍ സ്വാധീനം നഷ്ടമാകുന്ന ഐസിസ് തന്നെയാണ് സിറിയന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഗാസിയാന്‍ഡെപ്പിലെ സ്‌ഫോടനത്തിന് പിന്നിലെന്നാണ് തുര്‍ക്കിയുടെ കണക്കുകൂട്ടല്‍.സിറിയയിലും ലിബിയയിലും അമേരിക്കയും റഷ്യയും നടത്തുന്ന വ്യോമാക്രമണത്തെ തുര്‍ന്ന് ഐസിസിന്റെ കോട്ടകള്‍ തകരുന്ന സാഹചര്യത്തില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമമാണ് ഐസിസ് ഇപ്പോള്‍ നടത്തിവരുന്നത്.

ആക്രമിക്കാന്‍ പദ്ധതിയിട്ടത്
നിരവധി കുര്‍ദ്ദുകള്‍ പങ്കെടുക്കുന്ന വിവാഹ ആഘോഷത്തിനിടെ ആക്രമണം നടത്താനുള്ള പദ്ധതിക്ക് പിന്നില്‍ ഐസിസ് ആണെന്നാണ് എര്‍ഡോഗന്റെ അനുമാനം. കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും വിവാഹത്തിനെത്തിയിരുന്നു.

പരിക്ക് ഗുരുതരമല്ല
സ്‌ഫോടനത്തിനിടെ പരിക്കേറ്റ വധു ബെസ്‌നയേയും വരന്‍ ന്യൂറെറ്റിന്‍ അക്‌ഡോഗനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണാനന്തര ചടങ്ങുകള്‍
സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതായതോടെ ബന്ധുക്കള്‍ കുര്‍ദ്ദിഷ് പതാക പുതപ്പിച്ച ശേഷം മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വിവാഹത്തിനിടെ നൃത്തം ചവിട്ടിക്കൊണ്ടിരുന്നവരുടെ ഇടയിലേക്കാണ് ബോംബ് പൊട്ടിത്തെറിച്ചത്.

ജിഹാദികളുടെ ഭൂമി
ഐസിസ് ആധിപത്യമുള്ള സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 37 മൈല്‍ ദൂരത്തിലാണ് തുര്‍ക്കിയിലെ ഗാസിയാന്‍ഡെപ്പ് സ്ഥിതി ചെയ്യുന്നത്. സിറിയയില്‍ ഐസിസിനെതിരെ പോരാടുന്നവരില്‍ ഏറിയപങ്കും കുര്‍ദ്ദുകളായതിനാല്‍ ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന സാധ്യതകളാണ് ബലപ്പെടുന്നത്.

സംഘര്‍ഷം
തുര്‍ക്കിയില്‍ വ്യത്യസ്ത മൂല്യങ്ങളും ആശയങ്ങളും പിന്തുടരുന്ന വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ് അവസാനത്തെ ആക്രമണത്തോടെ അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും എര്‍ഡോഗന്‍ പറയുന്നു.

മുസ്ലിം രാഷ്ട്രം
അമേരിക്കയിലെ മുസ്ലിം പണ്ഡിതനായ ഫെത്തുല്ലാ ഗൂലനാണ് സൈനിക അട്ടിമറിക്ക് പിന്നിലെന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ പ്രതികരണം. തുര്‍ക്കി പ്രസിഡന്റുമായും സൈന്യവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫെത്തുല്ലാ എന്നതാണ് അട്ടിമറി സാധ്യതക്ക് ബലം നല്‍കുന്നത്. തുര്‍ക്കിക്കുള്ളില്‍ മറ്റൊരു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമമാണ് എര്‍ഡോഗനും ഫെത്തുല്ലയുമായുള്ള അകല്‍ച്ചയ്ക്ക് വഴിവെച്ചത്.

അമേരിക്കയിലേക്ക് മടങ്ങി
തുര്‍ക്കിക്കുള്ളില്‍ മുസ്ലിം രാഷ്ട്രം ഉണ്ടാക്കാനുള്ള ഫെത്തുല്ലയുടെ ശ്രമം മനസ്സിലാക്കിയതോടെ 1999ല്‍ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നാടുകടത്തുകയായിരുന്നു.

ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും
ജൂലൈ 15 ന് തുര്‍ക്കിയിലെ ഒരു സൈന്യത്തിലെ ഒരു വിഭാഗം തുര്‍ക്കിയുടെ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചതോടെ തുര്‍ക്കി ആക്രമണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 200 പേരാണ് ഇതിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. ജനാധിപത്യവും മനുഷ്യാവകാശവും നടപ്പിലാക്കുന്നതിനായി പട്ടാള നിയമത്തിന് കീഴിലായെന്നായിരുന്നു സൈന്യത്തിന്റെ പ്രഖ്യാപനം.












Click it and Unblock the Notifications