ഒരു ചിക്കൻ പീസിനായി കുട്ടി ചെയ്തത് കേട്ടാൽ ഞെട്ടും..!!! വട്ടം കറങ്ങി പൊലീസ്

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ചിക്കന്‍ കൊതിയന്മാരാണ് മിക്കവരും. എന്നാല്‍ ചിക്കന്‍ കഷ്ണം കിട്ടാനായി ന്യൂയോര്‍ക്കിലെ ഒരു കുട്ടി ചെയ്തത് എന്തെന്ന് കേട്ടാല്‍ ഞെട്ടും. മക്‌ഡൊണാള്‍ഡ്‌സിന്‌റെ ന്യൂയോര്‍ക്ക് ഔട്ട്‌ലെറ്റിലാണ് സംഭവം.  12 വയസ്സുള്ള ആണ്‍കുട്ടിയാണ് കഥയിലെ വില്ലന്‍.

ചിക്കന്‍ കൊതിയന്‍

ചിക്കന്‍ കൊതിയനായ ആണ്‍കുട്ടിയെയും കൂട്ടിയാണ് കുടുംബം മക്‌ഡൊണാള്‍ഡ്‌സില്‍ എത്തിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. അപ്പോഴാണ് അടുത്തിരിക്കുന്ന പെണ്‍കുട്ടി ചിക്കന്‍ പീസ് കഴിക്കുന്നത് 12 വയസ്സുകാരന്‌റെ ശ്രദ്ധയില്‍പ്പെട്ടത്.

തോക്ക് ചൂണ്ടി.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പയ്യന്‍ ചിക്കന്‍ ആവശ്യപ്പെട്ടത്. എന്നാൽ പെൺകുട്ടി നൽകാൻ തയ്യാറായില്ല. കടയിൽ നിന്ന് ഇറങ്ങി ട്രെയിൻ കയറാൻ പോയ പെൺകുട്ടിയെ പയ്യൻ പിന്തുടർന്നു. സ്റ്റേഷനിൽ വെച്ച് തോക്ക് കാട്ടി ഭീഷണിപ്പെടുത്തി. ഉടനെ ട്രെയിൻ വന്നത് കൊണ്ടാണ് പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത്.

തോക്ക് എവിടെ നിന്ന് കിട്ടി

12 വയസ്സുകാരന്‌റെ കയ്യില്‍ തോക്ക് എവിടെ നിന്ന് കിട്ടി എന്നത് ദുരൂഹമാണ്. കുട്ടിയുടെ കുടുംബത്തിന് എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

കോടതിയില്‍ ഹാജരാക്കി

പൊലീസ് കസ്റ്റഡിയില്‍ എടുത്ത 12 വയസ്സുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പരസ്പരവിരുദ്ധമായാണ് കുട്ടി പലകാര്യങ്ങളും പറയുന്നത്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ കൂടി സാന്നിധ്യത്തിലാണ് കുട്ടിയില്‍ നിന്ന് മൊഴി എടുക്കുന്നത്.

English summary
When she refused, he is then alleged to have followed her to a nearby subway station and held the gun to her head.
Please Wait while comments are loading...