Get Updates
Get notified of breaking news, exclusive insights, and must-see stories!

150 ഇന്ത്യക്കാര്‍ താലിബാന്‍ കസ്റ്റഡിയില്‍; അതിവേഗം ഇടപെട്ട് കേന്ദ്രം, ഏറ്റവും പുതിയ വിവരങ്ങള്‍

ന്യൂഡല്‍ഹി/കാബൂള്‍: താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചത് മുതല്‍ വിദേശ പൗരന്‍മാര്‍ രാജ്യം വിടുകയാണ്. പല രാജ്യങ്ങളും സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ട്. ഭയപ്പെട്ട് അഫ്ഗാന്‍ പൗരന്‍മാരും വിദേശത്തേക്ക് രക്ഷപ്പെടുകയാണ്. ഇന്ത്യ ഇതിനകം തന്നെ നിരവധി പൗരന്‍മാരെ നാട്ടിലെത്തിച്ചു. അഫ്ഗാന്‍കാര്‍ക്ക് ആശ്വാസമേകാന്‍ പ്രത്യേക വിസ സംവിധാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എങ്കിലും കാബൂള്‍ വിമാനത്താവളത്തില്‍ നിരവധി പേര്‍ നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യക്കാരെ താലിബാന്‍ കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

1

150 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവച്ചു എന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റിന് പുറത്ത് നിന്നാണ് ഇവരെ പിടിച്ചതത്രെ. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ താലിബാന്റെ കസ്റ്റഡിയിലുള്ളവരുടെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്കപ്പെടാനില്ല എന്നാണ് വിവരം.

2

താലിബാന്‍ പിടികൂടിയ ഇന്ത്യക്കാരെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇവരുടെ മോചനത്തിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നാണ് വിവരം. ഇന്ത്യയുമായി സഹകരണം പ്രതീക്ഷിക്കന്നു എന്ന് താലിബാന്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ പുതിയ സംഭവമുണ്ടായിരിക്കുന്നത്.

3

150 പേരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യ വാര്‍ത്തകള്‍ വന്നത്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും എന്നായിരുന്നു വാര്‍ത്ത. ഇത് താലിബാന്‍ നിഷേധിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ കാബൂള്‍ റിപ്പോര്‍ട്ടര്‍ ഷരീഫ് ഹസന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ അഫ്ഗാനില്‍ നിന്ന് പൗരന്‍മാരെ രക്ഷിക്കുന്നത് തുടരവെയാണ് പുതിയ സംഭവം.

4

85 പേരെയാണ് കാബൂളില്‍ നിന്ന് വ്യോമ സേനാ വിമാനം ഇന്ന് രക്ഷപ്പെടുത്തിയത്. അയല്‍ രാജ്യമായ താജിക്കിസ്താനിലക്കാണ് വിമാനം ആദ്യം പോയത്. കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. എംബസിയുടെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

5

1000ത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിലെ വിവിധ നഗരങ്ങളില്‍ ഇപ്പോഴും കഴിയുന്നു എന്നാണ് വിവരം. ഇവരെ എവിടെയാണ്, അവരുടെ അവസ്ഥ എന്താണ് എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിവേഗം സാധ്യമാകുന്ന ദൗത്യമല്ല ഇത്. അഫ്ഗാനിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. അതിനിടെ ചില മേഖലകളില്‍ താലിബാനെതിരെ ചില സംഘങ്ങള്‍ ആയുധമെടുക്കുകയും ചെയ്തിട്ടുണ്ട്.

6

അഫ്ഗാനില്‍ നിന്ന് തിരിച്ചുപോരാന്‍ ആഗ്രഹമുള്ളവര്‍ എംബസിയുമായി ബന്ധപ്പെടണം എന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിരവധി പേര്‍ ഇപ്പോഴും ബന്ധപ്പെട്ടിട്ടില്ല എന്നാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതികരണം. കാബൂളിലെ ഗുരുദ്വാരയില്‍ അഭയം തേടിയ സിഖുകാരും ഹിന്ദുക്കളും ഇതില്‍പ്പെടും. ഇവരുമായി കഴിഞ്ഞ ദിവസം താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

7

ഗുരുദ്വാരയിലെ സിഖ് നേതാക്കളുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യം ഡല്‍ഹിയിലെ സിഖ് നേതാക്കളും സ്ഥിരീകരിച്ചു. ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും അഫ്ഗാനില്‍ തുടരാമെന്നുമാണ് താലിബാന്‍ പറയുന്നത്. അതേസമയം, താലിബാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കയറി രേഖകള്‍ എടുത്തുകൊണ്ടുപോയി എന്ന വിവരവും വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+