രണ്ട് വയസുകാരന്‍ അമ്മയുടെ മൃതദേഹത്തിനൊപ്പം കാറില്‍ കഴിഞ്ഞത് 22 മണിക്കൂര്‍
ഡെര്‍ബിഷ് : അമ്മ മരിച്ചതറരയാതെ അമ്മയ്‌ക്കൊപ്പം കഴിയേണ്ടി വരുന്ന ഒരവസ്ഥ ഒന്നു ചിന്തിക്കാന്‍ പറ്റുമൊ നിങ്ങള്‍ക്ക്, അപ്പോള്‍ രണ്ട് വയസുകാരനായ കുഞ്ഞിന് അങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാലോ? ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയില്‍ രണ്ട് വയസ്സുകാരന്‍ ബെഞ്ചമിന്‍ അലെക്‌സ് ഗര്‍ഭിണിയായ അമ്മയുടെ മൃതദേഹത്തോടൊപ്പം കാറില്‍ ഒറ്റപ്പെട്ടത് 22 മണിക്കൂറാണ്.
ഡെര്‍ബിഷെയ്‌റില്‍ ഫാം ഹൗസില്‍ നിന്ന് താമസസ്ഥലമായ നോട്ടിങ്ഹാംഷെയറിലേക്കുള്ള യാത്രാമദ്ധ്യേ പ്രൈമറി സ്‌ക്കൂള്‍ അദ്ധ്യാപികയായ അലീന റോബോര്‍ട്ട്‌സ് കാറില്‍ വെച്ച് മരിക്കുകയായിരുന്നു.

ഏകദേശം 22 മണിക്കൂറിന് ശേഷമാണ് അച്ഛന്‍ അലെക് കുഞ്ഞിനെയും അമ്മയെയും കാറില്‍ കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റ് ഊരി അമ്മയെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു കുഞ്ഞു ബെഞ്ചമിന്‍. അച്ഛന്റെ കയ്യിലെത്തിയ ഉടനെ വിശക്കുന്നുവെന്ന് പറഞ്ഞ് കരയുകയായിരുന്നു.
അഞ്ച് മാസം ഗര്‍ഭിണിയായ അലീന കാറോടിക്കുന്നതിനിടയില്‍ മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഭാര്യയ്ക്കും മകനുമൊപ്പം പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം താന്‍ യാത്ര മാറ്റി വെക്കുകയായിരുന്നുവെന്ന് അലെക്‌സ് പറയുന്നു.












Click it and Unblock the Notifications