Get Updates
Get notified of breaking news, exclusive insights, and must-see stories!

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടവർ. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും നേട്ടത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ പുരസ്കാര പ്രഖ്യാപന കമ്മിറ്റി വ്യക്തമാക്കി.

ഇരുവരുടേയും കണ്ടെത്തൽ "ജീവജാലങ്ങള്‍ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു" എന്ന് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പ്രഖ്യാപനത്തില്‍ നോബൽ കമ്മിറ്റി വ്യക്തമാക്കി.

nobel-2024-

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഒരേ ജീനുകളാണെങ്കിലും, പേശികളും നാഡീകോശങ്ങളും പോലെ വ്യത്യസ്ത തരം കോശങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കോശങ്ങൾക്ക് ആവശ്യമായ ജീനുകളെ മാത്രം "സ്വിച്ച് ഓൺ" ചെയ്യാൻ അനുവദിക്കുന്ന ജീൻ റെഗുലേഷൻ മൂലമാണ് ഇത് സാധ്യമാകുന്നത്. ആംബ്രോസും റവ്കുനും ചേർന്ന് മൈക്രോ ആർ എൻ എ കണ്ടുപിടിച്ചത് ഈ നിയന്ത്രണം സംഭവിക്കുന്ന ഒരു പുതിയ വഴി വെളിപ്പെടുത്തുകയായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അപൂർവ്വമായ നേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണയും രണ്ടുപേർക്കായിരുന്നു വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. ഹംഗരിക്കാരിയായ കാറ്റലിൻ കാരിക്കോ , അമേരിക്കക്കാരനായ ഡ്രൂ വെ‌യ്സ്മാൻ എന്നിവരായിരുന്നു പുരസ്താര ജേതാക്കള്‍. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. വാക്സീനുകളിൽ സഹായകരമായ എം ആർ എൻ എയുമായി (മെസഞ്ചർ ആർ എൻ എ) ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പഠനം.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയസ്മാനും നടത്തിയത്. ഇതുവരെയായി ആകെ 114 തവണയായി 227 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാരടങ്ങുന്ന നൊബേൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നൊബേല്‍ പുരസ്കാരങ്ങളില്‍ ആദ്യം പ്രഖ്യാപിക്കുന്നത് വൈദ്യശാസ്ത്ര നോബേലാണ്. അടുത്തതായി ചൊവ്വാഴ്ച ഊർജതന്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നിവയും പിന്നാലെ ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+