വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങള്‍; തക്ക മറുപടിയുണ്ടാകുമെന്ന് തായ്വാന്
തായ്പേയ് സിറ്റി: യു എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്വാന് വ്യോമാതിര്‍ത്തിയില്‍ 21 ചൈനീസ് യുദ്ധ വിമാനങ്ങള്‍ പ്രവേശിച്ചതായി തായ്വാന് പ്രതിരോധ മന്ത്രാലയം. ഇതിന്റെ വിശദാംശങ്ങള്‍ തായ്വാന് പ്രതിരോധ മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ജെ-11 വിമാനം എട്ടെണ്ണം, ജെ-16 വിമാനം പത്തെണ്ണം, എയര്പൊലീസ്-500 ക്രാഫ്റ്റ് വിമാനം ഒന്ന്, വൈ-9- ഇ ഡബ്ല്യു ഒന്ന്, വൈ-8 എലിന്റ് വിമാനം ഒന്ന് എന്നിങ്ങനെയാണ് തായ്വാന് വ്യോമാതിര്‍ത്തി കടന്ന വിമാനങ്ങള്‍ എന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.

സംഭവത്തിന് പ്രതികരണമെന്നോണം വിമാനവേധ മിസൈലുകള്‍ നിരീക്ഷിക്കാന്‍ എയര്‍ പട്രോളിംഗ് സേനയെ അയയ്ക്കും എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനായി സി എ പി വിമാനങ്ങള്‍ ചുമതലപ്പെടുത്തി, റേഡിയോ മുന്നറിയിപ്പുകള്‍ നല്കി, പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ചു എന്നും മന്ത്രാലയം വ്യക്തമാക്കി.

തായ്വാന് ചുറ്റും വ്യോമ-നാവിക ലൈവ്-ഫയര്‍ ഡ്രില്ലുകള്‍ പ്രഖ്യാപിക്കുന്ന പി ആര് സി, സമാധാനപരമായ മാര്‍ഗങ്ങള്‍ക്ക് പകരം ബലപ്രയോഗത്തിലൂടെ ക്രോസ് സ്ട്രെയിറ്റ് റെസല്യൂഷന്‍ തേടുന്നുവെന്ന് വ്യക്തമാണ്. ഞങ്ങളുടെ പ്രദേശത്തിന് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ആവശ്യമുള്ളപ്പോള്‍ തങ്ങളുടെ ഉചിതമായ പ്രതികരണങ്ങള്‍ ഉണ്ടാകും എന്നും പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. തായ് വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിമാനങ്ങളുടെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈനയുടെ വിലക്ക് മറികടന്ന് നാന്‍സി പെലോസി തായ്വാനിലെത്തിയത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്വാന് സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന തിരഞ്ഞെടുക്കപ്പെട്ട യു എസ് ഉദ്യോഗസ്ഥയാണ് നാന്‍സി പെലോസി. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്. തങ്ങളുടെ താല്പര്യങ്ങള്ക്ക് തുരങ്കം വെക്കുന്ന നടപടിയാണ് അമേരിക്കയുടേത് എന്നാണ് ചൈനയുടെ വാദം.

ഇതിന്റെ ഉത്തരവാദിത്തം യു എസ് ഏറ്റെടുക്കണം എന്നും അതിന് വലിയ വില നല്‍കേണ്ടി വരും എന്നുമാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പെലോസിയുടെ ചൈന സന്ദര്‍ശനം അപകടകരവും പ്രകോപനപരവുമാണെന്ന് ഷാങ് ഹൂന് വ്യക്തമാക്കി. അമേരിക്ക തീക്കൊള്ളി കൊണ്ടാണ് കളിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും പറഞ്ഞിരുന്നു.

തിങ്കളാഴ്ചയാണ് നാന്‍സി പെലോസിയുടെ ഏഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചത്. മലേഷ്യ സന്ദര്‍ശിച്ച ശേഷമാണ് നാന്‍സി പെലോസി തായ്വാനിലേക്ക് എത്തിയത്. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില് യു എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ സന്ദര്‍ശനത്തിനെത്തിയതോടെ ചൈന യുദ്ധസമാനമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക തായ്വാനിലേക്ക് പടക്കപ്പലുകളും അയച്ചിരുന്നു.

അതേസമയം തങ്ങളുടെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തായ്വാനിലെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ കാണിക്കുന്നുവെന്ന് നാന്‍സി പെലോസി പ്രതികരിച്ചു. സ്വേച്ഛാധിപത്യത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്നതിനാല്‍ തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും ഇന്ന് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്നതണ് തായ്വാന്. എന്നാല്‍ ഏകീകൃത ചൈന എന്ന വാദത്തെ അംഗീകരിക്കാത്ത തായ്വാനിലേക്കുള്ള സന്ദര്‍ശനം അമേരിക്കയുടെ രാഷ്ട്രീയ നടപടിയായാണ് ചൈന കാണുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ അമേരിക്കയിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയാണ് യു എസ് ജനപ്രതിനിധി സഭ സ്പീക്കര്‍. അതിനാലാണ് നാന്‍സി പെലോസിയുടെ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കുന്നതിന് കാരണം.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications