കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലുകൊടുത്ത കൈയ്ക്ക് കൊത്തി ഹാഫിസ് സയീദ്: പ്രതിരോധമന്ത്രിയ്ക്കെതിരെ കോടികളുടെ അപകീര്‍ത്തി കേസ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനോട് തിരിച്ചടിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്. പാക് പ്രതിരോധമന്ത്രി ഖുറം ദസ്ത്ഗിറിനെതിരെ 100 മില്യണിന്റെ അപകീര്‍ത്തിക്കേസാണ് ഫാഹിസ് സയീദ് ഫയല്‍ ചെയ്തിട്ടുള്ളത്. 14 ദിവസത്തിനുള്ളില്‍ മാപ്പെഴുതി നല്‍കുകയോ നടപടികള്‍ നേരിടാമെന്നുമാണ് ഹാഫിസ് സയീദിന്റെ അഭിഭാഷകന്‍ പ്രതിരോധമന്ത്രിയ്ക്ക് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഭീകരസംഘടനയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഫണ്ടുകള്‍ വിലക്കിക്കൊണ്ടുള്ള പാക് നീക്കത്തിന് പിന്നാലെയാണ് ഹാഫിസ് സയീദിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി.

<strong>കിം ജോങ് ഉന്നിനോട് സംസാരിക്കാന്‍ തയ്യാര്‍: ട്രംപിന് അനുസരണയുടെ സ്വരം, ഫലിക്കുന്നത് ഉന്നിന്റെ ഗൂഡ തന്ത്രങ്ങള്‍!!</strong>കിം ജോങ് ഉന്നിനോട് സംസാരിക്കാന്‍ തയ്യാര്‍: ട്രംപിന് അനുസരണയുടെ സ്വരം, ഫലിക്കുന്നത് ഉന്നിന്റെ ഗൂഡ തന്ത്രങ്ങള്‍!!

<strong>മദ്രസകളില്‍ മോദിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി: പറ്റില്ലെന്ന് മദ്രസകള്‍, ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്ന് റാവത്ത്</strong>മദ്രസകളില്‍ മോദിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി: പറ്റില്ലെന്ന് മദ്രസകള്‍, ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്ന് റാവത്ത്

2002ലെ അപകീര്‍ത്തിക്കേസിലെ ഓര്‍ഡിനന്‍സ് പ്രകാരം എട്ടാമത്തെ വകുപ്പ് അനുസരിച്ചാണ് നടപടിയെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമാഅത്ത് ഉദ് ദവയെയും ഫലാ ഇ ഇന്‍സാനിയത്തിനേയും വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പാക് സര്‍ക്കാര്‍ വിലക്കിയതിന് പിന്നാലെയാണ് ഹാഫിസ് സയീദ് പ്രതിരോധമന്ത്രിയ്ക്കെതിരെ തിരിഞ്ഞിട്ടുള്ളത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജമാത്ത് ഉദ് ദവ, ലഷ്കര്‍ ഇ ത്വയ്ബ, ഫലാ ഇ ഇന്‍സാനിയത്ത് തുടങ്ങിയ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ നിന്ന് കമ്പനികള്‍, സംഘടനകള്‍ വ്യക്തികള്‍ എന്നിവരെ വിലക്കിക്കൊണ്ടുള്ളതാണ് നടപടികള്‍.

 പ്രതിരോധ മന്ത്രിക്കെതിരെ അപകീര്‍ത്തിക്കേസ്

പ്രതിരോധ മന്ത്രിക്കെതിരെ അപകീര്‍ത്തിക്കേസ്

പാക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിറിനെതിരെ 100 മില്യണിന്റെ അപകീര്‍ത്തി കേസാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഫയല്‍ ചെയ്തിട്ടുള്ളത്. നേരത്തെ ഹാഫിസ് സയീദിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സമ്പത്തിന്‍റേയും നിയന്ത്രണം ഏറ്റെടുത്ത പാക് സര്‍ക്കാര്‍ നിരോധിത സംഘടനയിലേക്കുള്ള പണത്തിന്റ കുത്തൊഴുക്കും നിയന്ത്രിക്കുകയായിരുന്നു. അമേരിക്കയും യുഎന്നും ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയീദിനെതിരെ നടപടിയെടുക്കണമെന്ന് നേരത്തെയും ഇന്ത്യയും യുഎസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനാണ് ഈ നീക്കങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നത്.

ധനകാര്യമന്ത്രാലയത്തിന്റെ നടപടി

ധനകാര്യമന്ത്രാലയത്തിന്റെ നടപടി

ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാന്‍ പാക് ധനകാര്യ മന്ത്രാലയം ലോ എന്‍ഫോഴ്സ്മെന്‍റിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 19നായിരുന്നു സംഭവം. ഡിസംബര്‍ 28 ഓടെ കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാനായിരുന്നു ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഹാഫിസ് സയീദിന്റെ രണ്ട് സംഘടനകള്‍ക്ക് പുറമേ മറ്റ് 70 സംഘടനകള്‍ കൂടി വിലക്കുള്ള സംഘടനകളുടെ പട്ടികയിലുണ്ട്.

 നിരോധിത സംഘടനകള്‍ക്കെതിരെ

നിരോധിത സംഘടനകള്‍ക്കെതിരെ

നിരോധിത സംഘടനകള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുമെനിനും വന്‍ തുക പിഴ ചുമത്തുമെന്നുമാണ് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ഹാഫിസ് സയീദിന്റെ ജമാത്ത് ഉദ് ദവയെയെയും ഫലാഹ് ഇന്‍സാനിയത്തിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നിരോധിത പാക് ഭീകരസംഘടന ലഷ്കര്‍ ത്വയ്ബയുടെ സംഘടനയാണ് ഹാഫിസ് സയീദ് സ്ഥാപകനായിട്ടുള്ള ഫലാഹ് ഇ ഇന്‍സാനിയത്ത്. 2014ല്‍ അമേരിക്കയാണ് ലഷ്കര്‍ ഇ ത്വയ്ബയെ ആഗോള തലത്തില്‍ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ നിരോധിത സംഘടനകള്‍ക്ക് സംഭാവനകള്‍ കൈമാറുന്നവര്‍ക്ക് കര്‍ശന താക്കീതുമായാണ് പാകിസ്താന്‍ ചട്ടം കൊണ്ടുവന്നിട്ടുള്ളത്. പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പാകിസ്താന്‍ നിലപാട് കടുപ്പിച്ചിട്ടുള്ളത്.

 മസൂദ് അസറിനും സയീദിനും പൂട്ട്

മസൂദ് അസറിനും സയീദിനും പൂട്ട്

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പണമോ സംഭാവനകളോ നല്‍കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ ഏറ്റവുമൊടുവില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. യുഎന്‍ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും യുഎസും രംഗത്തുണ്ട്.

 വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്

വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്


പാകിസ്താനില്‍ പ്രവര്‍ത്തിച്ചുവരുന്ന 72 സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നതിനാണ് വിലക്കുള്ളത്. വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ പേരുകള്‍ പരസ്യപ്പെടുത്തിയ പാക് സര്‍ക്കാര്‍ മസൂദ് അസര്‍ സ്ഥാപകനായ ലഷ്കര്‍ ഇ ത്വയ്ബയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്ത് ഉദ് ദവ, ഫലാ ഇ ഇന്‍സാനിയത്ത് എന്നിവയും പട്ടികയില്‍പ്പെടുന്നവയാണ്. സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ജമാഅത്ത് ഉദ് ദവയിലേയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിലേയ്ക്കുമുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുള്ളത്. ഇതോടെ ഇരു സംഘടനകള്‍ക്കും പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയുക. സംഘടനയ്ക്ക് പണം നല്‍കുന്നതിന് കമ്പനികള്‍ക്കും വിലക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഉപരോധം സംബന്ധിച്ച ചട്ടപ്രകാരമാണ് നീക്കമെന്ന് പാക് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് നല്‍കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഫണ്ട് നല്‍കുന്നത് കുറ്റകൃത്യം!!

ഫണ്ട് നല്‍കുന്നത് കുറ്റകൃത്യം!!

1948ലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആക്ടിന്റെ കീഴില്‍ വരുന്ന 1997ലെ ഭീകരവിരുദ്ധ നിയമം പ്രകാരം നിരോധിത സംഘടനകള്‍ക്ക് സംഭാവനകളും ഫണ്ടുകളും നല്‍കുന്നത് കുറ്റകൃത്യമാണ്. നിരീക്ഷണ പട്ടികയിലുള്ളതോ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതോ ആയ സംഘടനകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇതോടെ പത്ത് ലക്ഷം മുതല്‍ പത്ത് മില്യണ്‍ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവയ്ക്ക് പണം നല്‍കുന്നതില്‍ നിന്ന് വ്യക്തികളെയും സംഘടനകളെയും വിലക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന പണം തെറ്റായ കൈകളിലെത്തരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പരസ്യം പുറത്തിറക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

 വിലക്ക് ലംഘിച്ചാല്‍ പിഴ

വിലക്ക് ലംഘിച്ചാല്‍ പിഴ

ജമാഅത്തെ ഉദ് ദവയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിനും വിലക്കേര്‍പ്പെടുത്തിയ വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് 10 മില്യണ്‍ വരെയുള്ള തുകയാണ് പിഴയായി ഈടാക്കുകയെന്നും പാക് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കുമെന്ന് സര്‍ക്കാരിന് പുറമേ സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ സംഘടനകളില്‍ പാസ്ബാന്‍ ഇ അഹ് ലേ ഹാദിത്ത്, പസ്ബാന്‍ ഇ കശ്മീര്‍ എന്നീ സംഘടനകളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

 ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി

ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി


ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം ട്രംപ് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Globally-designated terrorist and the 26/11 Mumbai attack mastermind Hafiz Saeed has slapped a Rs 100 million defamation notice on Pakistan’s Defence Minister Khurram Dastgir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X