ഇറാഖ് കൂട്ടക്കൊല സുഷമയ്ക്ക് തിരിച്ചടിയാകും; പ്രതിപക്ഷം പുതിയ നീക്കത്തിന്!! 39 ജീവന് കണക്കുപറയണം
ദില്ലി: ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വിദേശകാര്യ മന്ത്രിക്കെതിരെ കടുത്ത നീക്കവുമായി പ്രതിപക്ഷം. മന്ത്രി സുഷമ സ്വരാജ് 39 കുടുംബങ്ങളെയും രാജ്യത്തെയും പറഞ്ഞു പറ്റിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ട് ഏറെകാലം കഴിഞ്ഞിട്ടും അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സുഷമ പറഞ്ഞതാണ് പ്രതിപക്ഷത്തിന്റെ ആയുധം.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച സുഷമ സ്വരാജിനെതിരെ പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 2014ലാണ് 39 ഇന്ത്യക്കാരെ ഇറാഖില്‍ നിന്ന് ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവര്‍ ജീവനോടെയുണ്ടെന്നായിരുന്നു അടുത്ത കാലം വരെ സുഷമ സ്വരാജ് പറഞ്ഞിരുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയവരെ തീവ്രവാദികള്‍ വധിച്ചുവെന്ന് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സുഷമ വെളിപ്പെടുത്തിയിരുന്നു. ഇത്രയും കാലം ഇരകളുടെ കുടുംബാംഗങ്ങളെയും രാജ്യത്തെയും സുഷമ തെറ്റദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച സുഷമക്കെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാ സോണി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറി, പ്രതീക്ഷ നല്‍കിയ വിദേശകാര്യ മന്ത്രിയുടെ നടപടിയെ മുന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്ക് ആശ നല്‍കുന്നത് ക്രൂരമായ നടപടിയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതില്‍ നിന്ന് ബോധ്യമാകുന്നത്. സുതാര്യമല്ലാത്ത തരത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. പഞ്ചാബില്‍ നിന്നുള്ളവരാണ് ഇറാഖില്‍ കൂടുതലും കൊല്ലപ്പെട്ടത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാഖിലെ മൊസൂളില്‍ നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് ഐസിസ് തീവ്രവാദികള്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications