ലാഹോറിലെ ഹാഫിസ് സെയ്ദിന്‍റെ വീടിന് സമീപം സ്ഫോടനം: 4 കുട്ടികള്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാകിസ്താന്‍ നഗരമായ ലാഹോറില്‍ നടന്ന അതിശക്തമായ ര്‍ബോംബ് സ്ഫോടനത്തില്‍ നാല് കൂട്ടികള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അഞ്ചിനും എട്ട് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് കുട്ടികളും. മരിച്ചവരും പരിക്കേറ്റവരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരില്‍ നാല് കുട്ടികളും അഞ്ചു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ലാഹോര്‍ ബാര്‍ക്കി റോഡിലെ പംഗാളി എന്ന ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നത്. മുംബൈ ഭീകരാക്രമണ കേസിലെ ആസൂത്രകന്‍ ഹാഫിസ് സെയ്ദിന്‍റെ സമീപമാണ് സ്ഫോടനം നടന്നത്.
ശക്തമായ ഗ്യാസ് സിലിണ്ടർ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിനുള്ളിലെ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്ന് പാകിസ്താന്‍ പൊലീസും അവകാശപ്പെടുന്നു. അതേസമയം കാര്‍ബോബ് സ്ഫോടനമാണ് നടന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സ്ഫോടനത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പഞ്ചാബിലെ ഇൻസ്പെക്ടർ ജനറൽ പോലീസ് (ഐജിപി)ഘാനി പറഞ്ഞു.

പരിക്കേറ്റ എല്ലാവരേയും ജിന്ന ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ആറ് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നുണ്ട്. സംവഭത്തില്‍ പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാര്‍ ഐജിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉടൻ തന്നെ അന്വേഷണം നടത്തി സ്ഫോടനകാരണം കണ്ടെത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിര്‍ദേശം.












Click it and Unblock the Notifications