കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്ക അന്തം വിട്ടോ... ഐസിസിനെ തകര്‍ക്കാര്‍ റഷ്യ തന്നെ വേണം?

Google Oneindia Malayalam News

ദമാസ്‌കസ്: ഇറാഖിലേയും സിറിയയിലേയും ഐസിസ് ഭീകരെ തുരത്താന്‍ അമേരിയ്ക്ക സൈനിക നടപടികള്‍ ആരംഭിച്ചിട്ട് നാളുകളേറെയായി. പക്ഷേ ഐസിസ് ഇപ്പോഴും ശക്തം തന്നെ.

കടലില്‍ നിന്ന് റഷ്യ, കരയില്‍ നിന്ന് ഇറാന്‍, ആകാശത്ത് നിന്ന് ചൈനയും... ഐസിസ് തീരും?കടലില്‍ നിന്ന് റഷ്യ, കരയില്‍ നിന്ന് ഇറാന്‍, ആകാശത്ത് നിന്ന് ചൈനയും... ഐസിസ് തീരും?

എന്നാല്‍ സിറിയയില്‍ റഷ്യ തുടങ്ങിവച്ച സൈനിക നടപടികള്‍ ഐസിസിനെ ശരിയ്ക്കും ഞെട്ടിച്ചിരിയ്ക്കുകയാണ്. കരയുദ്ധത്തിലൂടെ തുടങ്ങി അതിപ്പോള്‍ നാവിക യുദ്ധം വരെ എത്തി നില്‍ക്കുന്നു. റഷ്യയുടെ നടപടികള്‍ കണ്ട് അന്തം വിട്ട അമേരിയ്ക്ക ഇപ്പോള്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്താനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.

വ്യോമാക്രമണം

വ്യോമാക്രമണം

ഒരാഴ്ച മുമ്പാണ് റഷ്യ സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടങ്ങിയത്. ഇതിനകം തന്നെ ഐസിസിന്റെ 112 കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തതായാണ് റഷ്യയുടെ അവകാശവാദം.

കടല്‍ യുദ്ധം തുടങ്ങി

കടല്‍ യുദ്ധം തുടങ്ങി

വ്യോമാക്രമണത്തിന് പിറകേ റഷ്യ ഐസിസിനെതിരെ നാവിക സേനയെ ഉപയോഗിച്ചുള്ള ആക്രമണവും തുടങ്ങിക്കഴിഞ്ഞു. ഇതിനായി നാല് യുദ്ധക്കപ്പലുകളാണ് എത്തിയിട്ടുള്ളത്.

കാസ്പിയന്‍ കടലില്‍ നിന്ന്

കാസ്പിയന്‍ കടലില്‍ നങ്കൂരമിട്ടാണ് റഷ്യന്‍ പടക്കപ്പലുകള്‍ യുദ്ധം ചെയ്യുന്നത്. 26 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഭീകരരുടെ 11 കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം തകര്‍ത്തു.

1500 കിലോമീറ്റര്‍ അകലെ

സിറിയയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ, കാസ്പിയന്‍ കടലില്‍ നിന്നാണ് റഷ്യയുടെ നാവിക ആക്രമണം. ദീര്‍ഘ ദൂര മിസൈലുകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

കരയുദ്ധത്തിന് സഹായം

കരയുദ്ധത്തിന് സഹായം

ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ സിറിയയ്ക്ക് എല്ലാ സഹായങ്ങളും റഷ്യ വാഗ്ദാനം ചെയ്യുന്നു. കരയുദ്ധത്തിന് എല്ലാ പിന്തുണയും നല്‍കും. വ്യോമാക്രമണത്തിലും സഹായം നല്‍കും.

അമേരിയ്ക്കയ്ക്ക് പിടിച്ചില്ലേ...

അമേരിയ്ക്കയ്ക്ക് പിടിച്ചില്ലേ...

റഷ്യ ഐസിസിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ അമേരിയ്ക്കയ്ക്ക് തീരെ പിടിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. റഷ്യയുടെ ആക്രമണങ്ങളൊന്നും ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ അമേരിയ്ക്കയുടെ കണ്ടെത്തല്‍.

നാറ്റോയും എതിര്?

നാറ്റോയും എതിര്?

റഷ്യന്‍ ആക്രമണങ്ങളെ അമേരിയ്ക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയും വിമര്‍ശിയ്ക്കുകയാണ്. ഐസിസിനേക്കാള്‍ റഷ്യ ലക്ഷ്യമിടുന്നത് സിറിയയിലെ വിമത സേനയെ ആണെന്നാണ് ഇവരുടെ ആക്ഷേപം.

 ഇറാഖികള്‍ കൊതിയ്ക്കുന്നു

ഇറാഖികള്‍ കൊതിയ്ക്കുന്നു

സിറിയയില്‍ മാത്രമല്ല, തങ്ങളുടെ നാട്ടിലും ഐസിസിനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യയെ സ്വാഗതം ചെയ്യുകയാണ് ഇപ്പോള്‍ ഇറാഖികള്‍. ഇറാഖിലെ ഷിയ നേതാക്കളാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.

English summary
Four Russian Navy warships have fired a total of 26 missiles at the position of the terrorist group Islamic State in Syria, Russia’s Defense Minister Sergey Shoigu announced. The missiles were fired from the Caspian Sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X